കൊച്ചി: മലയാള സിനിമ വിതരണക്കാരുടെയും നിർമ്മാതാക്കളുടെയും യോഗം നാളെ കൊച്ചിയിൽ ചേരും. നടൻമാരടക്കമുള്ളവർ പ്രതിഫലം കുറയ്ക്കണമെന്ന  നിർമ്മാതാക്കളുടെ  ആവശ്യത്തിലുള്ള തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. അമ്മ , ഫെഫ്‍ക സംഘടനകളുമായി നടക്കുന്ന  ചർച്ചകളിൽ സ്വീകരിക്കേണ്ട തുടർ നടപടികളും യോഗം തീരുമാനിക്കും. 

തീയറ്റർ ഉടമകളുമായുള്ള ചർച്ച മറ്റന്നാൾ വിളിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ  താരങ്ങളും- 
സാങ്കേതിക പ്രവർത്തകരും 50 ശതമാനം പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യത്തിൽ അമ്മ കാര്യമായ പ്രതികരണങ്ങളൊന്നും നടത്താത്തതിൽ നിർമ്മാതാക്കൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.