Asianet News MalayalamAsianet News Malayalam

മേഘന രാജിന്‍റെ തിരിച്ചുവരവ്: 'ഹന്ന' റിലീസിന് ഒരുങ്ങുന്നു

മേഘന രാജ്, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ് 'ഹന്ന'. രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണ്ണതകളാണ് ചിത്രത്തിന്റെ പ്രമേയം. ജെ സേവിയറിന്റെ 'സീബ്രവരകൾ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

meghana raj movie hanna ready to release
Author
First Published Aug 17, 2024, 1:29 PM IST | Last Updated Aug 17, 2024, 1:29 PM IST

കൊച്ചി:  മേഘന രാജ്, ഷീലു എബ്രഹാം,  സംവിധായകൻ രാജ എന്നിവർ ഒന്നിച്ചെത്തുന്ന  പൊളിറ്റിക്കൽ സറ്റയർ ചിത്രം 'ഹന്ന'യുടെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ആത്മബന്ധവും സംഘര്‍ഷങ്ങളും പറയുന്നതാണ് ചിത്രം.

ജെ സേവിയർ എന്ന ജേണലിസ്റ്റിന്‍റെ 'സീബ്രവരകൾ' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച് എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്യൂക് ഡിവൈസിൻ്റെ ബാനറിൽ എഫ്. ഷംനാദാണ് നിർമ്മിക്കുന്നത്. ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, ബോർൺ സൗത്ത് ഫിലിംസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്.

'ഹന്ന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മേഘന രാജ് തന്നെയാണ്. വൈഗ, സുരേഖ, സോണിയ, എഫ്. ഷംനാദ്, മോഹൻ ശർമ്മ, രാജ, ഭീമൻ രഘു, ബൈജു, ശബരി കൃഷ്ണൻ, രമാദേവി, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രതീഷ് നെന്മാറ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഹാഷിമാണ് ചെയ്തിരിക്കുന്നത്.  രാജീവ് ആലുങ്കൽ ഒരുക്കിയ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സംഗീതം പകർന്നിരിക്കുന്നത്. അശ്വിൻ വിജയിടേതാണ് പശ്ചാത്തലസംഗീതം. യേശുദാസ്, ചിത്ര എന്നിവരാണ് ഗായകർ.

കോ പ്രൊഡ്യൂസർ: ഹൈ ഹോപ്സ് ഫിലിംസ്, പ്രൊജക്ട് ഡിസൈനർ: പ്രകാശ് തിരുവല്ല, പ്രൊഡക്ഷൻ കൺട്രോളർ: ദാസ് വടക്കഞ്ചേരി, കലാസംവിധാനം: അനീഷ് കൊല്ലം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമരപുരം, മേക്കപ്പ്: അനിൽ നേമം , അസോസിയേറ്റ് ഡയറക്ടർ: വിനയൻ, മാർക്കറ്റിംങ്: താസാ ഡ്രീം ക്രിയേഷൻസ്, ഡിഐ: മാഗസിൻ മീഡിയ, സൗണ്ട് ഡിസൈൻ: സോണി ജെയിംസ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, കളറിസ്റ്റ്: സെൽവിൻ വർഗ്ഗീസ്, ഡിസൈൻ: മാജിക് മൊമൻ്റ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഉടൻ റിലീസിനെത്തുന്ന ചിത്രം ഹൈസിൻ ഗ്ലോബൽ വെൻച്ചേഴ്സ് ആണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ഒന്നിച്ച മെഗാസ്റ്റേജ് ഷോ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ

രസകരമായ കഥ പറയുന്ന 'പ്രതിഭ ട്യൂട്ടോറിയൽസ്' തിയേറ്ററുകളിലേക്ക്; ട്രെയിലര്‍ പുറത്തുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios