മലയാളികള്‍ സ്വന്തം കുടുംബാംഗമെന്ന പോലെ കാണുന്ന നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിനും ചിരഞ്‍ജീവിക്കും അടുത്തിടെയാണ് കുഞ്ഞ് പിറിന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ കൂട്ടുകാരനെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മേഘ്‍ന  രാജ് തന്നെയാണ് കൂട്ടുകാരനെ  കുറിച്ച് പറഞ്ഞത്. തന്റെ കുഞ്ഞിന്റെ കൂട്ടുകാരനാണെന്ന് പറഞ്ഞാണ് മേഘ്‍ന രാജ് പരിചയപ്പെടുത്തിയിരിക്കുന്നത്.

ദര്‍ബാര്‍ സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ആണ് മേഘ്ന രാജ് പങ്കുവെച്ചത്. കൃഷ്‍ എന്ന കുട്ടി വീഡിയോയില്‍ രജനികാന്തിനെ അനുകരിക്കുന്നുണ്ട്. ചിരു മാമ  നിന്നെ സ്‍നേഹിക്കുന്നു കൃഷ്, തന്റെ കുഞ്ഞിന്റെ കൂട്ടുകാരൻ സ്റ്റാര്‍ ആണെന്നും മേഘ്‍ന രാജ് എഴുതിയിരിക്കുന്നു. എന്തായാലും മേഘ്‍ന രാജിന്റെ കുഞ്ഞിന്റെ കൂട്ടുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞ് പിറന്ന കാര്യം അറിയിച്ചത്. അകാലത്തില്‍ മരിച്ച തന്റെ ഭര്‍ത്താവിന്റെ ആഗ്രഹം പോലെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ജീവിക്കുമെന്നാണ് മേഘ്‍ന പറഞ്ഞത്.

അച്ഛനും അമ്മയ്‍ക്കും കുഞ്ഞിനും തനിക്കും കൊവഡ് ബാധിച്ചതായി മേഘ്‍ന രാജ് അടുത്തിടെ അറിയിച്ചിരുന്നു.

ആരാധകര്‍ ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്‍ന രാജ് പറഞ്ഞിരുന്നു.