Asianet News MalayalamAsianet News Malayalam

'എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്‌ന ചിരിക്കുന്നത്', വൈകാരികമായ കുറിപ്പ്

അത്രമേൽ സ്നേഹിച്ചു ജീവിച്ച രണ്ടുപേർ ആയിരുന്നു മേഘ്‍നയും ചിരഞ്‍ജീവിയുമെന്ന് കുറിപ്പില്‍ പറയുന്നു.

Meghna Raj and Chiranjeevi Sarja
Author
Bangalore, First Published Oct 6, 2020, 11:01 AM IST

ചീരുവിന് ഞാൻ ചിരിച്ചുകൊണ്ടിയിരിക്കുന്നതാണ് ഇഷ്‍ടം. ഒരിക്കല്‍ മേഘ്‍ന രാജ് പറഞ്ഞത് അങ്ങനെയാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണവാര്‍ത്ത ഒരു ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടിരുന്നത്. ഗര്‍ഭിണിയായ മേഘ്‍ന രാജും തളര്‍ന്നുപോയിരുന്നു. സ്വാഭാവികം. പക്ഷേ തന്റെ പ്രിയന്റെ ഇഷ്‍ടത്തിനനുസരിച്ച് ചിരിച്ചുകൊണ്ട് കുഞ്ഞിനെ വരവേല്‍ക്കുന്ന മേഘ്‍നയുടെ ചിത്രമാണ് പിന്നീട് ലോകം കണ്ടതും  ആരാധകരുടെ പ്രശംസയ്‍ക്ക് പാത്രമായതും.

മേഘ്‍ന രാജിന്റെ സീമന്ത ചടങ്ങിന്റെ പ്രത്യേകതയെ കുറിച്ച് ഒരാള്‍ എഴുതിയ കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുന്നതും അതുകൊണ്ടാണ്. താരവിവാഹങ്ങളെക്കുറിച്ചുള്ള സാധരണക്കാരുടെ കാഴ്‍ചപ്പാടും മേഘ്‍നയുടെ പ്രസന്നതയെ കുറിച്ചും സയൂജ് എന്ന ആളാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഓരോ താര വിവാഹങ്ങൾ നടക്കുമ്പോഴും പൊതുവെ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട്  ഇനി എപ്പോ അടിച്ചു പിരിയും എന്ന് നോക്കിയാൽ മതി. ഇതിനി എത്ര കാലത്തേകാവോ അങ്ങനെ. ഒത്തിരി താരങ്ങൾ കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും കാണാതെ ഡിവോഴ്‍സ് ആയ താരങ്ങളുടെ ജീവിതം ജനറലൈസ് ചെയ്യുന്നതും കൂടുതൽ ആണ്. എന്നാൽ ഇങ്ങനെയും ചിലർ ഉണ്ട്. എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്‌ന ചിരിക്കുന്നത്. അത്രമേൽ സ്നേഹിച്ചു ജീവിച്ച രണ്ടുപേർ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ചിത്രം.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്‍ജീവി സര്‍ജ മരിച്ചത്. കന്നഡയില്‍ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ചിരഞ്‍ജീവി സര്‍ജയുടെ ഭാര്യ മേഘ്‍ന ഗര്‍ഭിണിയായിരുന്നുവെന്നത് ആ മരണത്തെ കൂടുതല്‍ സങ്കടം തോന്നിപ്പിക്കുന്നതായി മാറ്റി.

ചിരഞ്‍ജീവി സര്‍ജയുടെ ചിത്രത്തിന് മുമ്പില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രം പങ്കുവെച്ച് വൈകാരികമായ ഒരു കുറിപ്പുമായി മേഘ്‍ന രംഗത്ത് എത്തിയത് നേരത്തെ ചര്‍ച്ചയായിരുന്നു. പ്രിയപ്പെട്ട ചീരു . ചീരു എന്നാല്‍ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്‍ടമാകില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്‍കിയത്. എന്റെ കുടുംബം. എല്ലായ്പ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിവസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്‍മയും നിറ‍ഞ്ഞ ദിവസങ്ങള്‍ എന്നാണ് മേഘ്‍ന രാജ് എഴുതിയിരിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ ആത്മശാന്തിക്ക് വേണ്ടി നടത്തിയ ചടങ്ങില്‍ എടുത്ത ഫോട്ടോയാണ് മേഘ്‍ന രാജ് ഷെയര്‍ ചെയ്‍തത്.

Follow Us:
Download App:
  • android
  • ios