ഒരു വര്‍ഷത്തിന് ശേഷം ക്യാമറയ്‍ക്ക് മുന്നിലെത്തി മേഘ്‍ന രാജ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെയും ജൂനിയര്‍ ചീരുവിന്റെയും വിശേഷങ്ങള്‍ അറിയാൻ മലയാളി പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. ചിരഞ്‍ജീവി സര്‍ജ മരിച്ചതിന്റെ ദു:ഖം മേഘ്‍നയെ ഇഷ്‍ടപ്പെടുന്നവര്‍ക്കും ഇന്നും മാറിയിട്ടില്ല. ഇപോഴിതാ ഒരു വര്‍ഷത്തിന് ശേഷം ക്യാമറയെ അഭിമുഖീകരിച്ചിരിക്കുകയാണ് മേഘ്‍ന.

View post on Instagram

ജൂനിയര്‍ ചീരു ഇന്നേയ്‍ക്ക് ഒമ്പത് മാസം പിന്നിടുന്നു. ഒരു വർഷത്തിനുശേഷം ക്യാമറയെ അഭിമുഖീകരിച്ചിരിക്കുന്നുവെന്നുമാണ് മേഘ്‍ന എഴുതിയിരിക്കുന്നത്. മേഘ്‍ന രാജ് സ്വന്തം ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തുന്നത്.

ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചപോലെ ചിരിച്ചുകൊണ്ട് ജീവിക്കും എന്ന് പറഞ്ഞ മേഘ‍ന സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വ്യക്തമാക്കിയിരുന്നു.

മേഘ്‍നയ്‍ക്കും ചിരഞ്‍ജീവി സര്‍ജയ്‍ക്കും മകൻ ജനിച്ചത് കുടുംബത്തിനെന്ന പോലെ ആരാധകര്‍ക്കും ആഘോഷമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.