ശ്രീകൃഷ്‍ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‍ന രാജ്.


മേഘ്‍ന രാജ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. മേഘ്‍നയുടെയും ചിരഞ്‍ജീവി സര്‍ജയുടെയും മകൻ ജൂനിയര്‍ ചീരുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ജൂനിയര്‍ ചീരുവിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ശ്രീകൃഷ്‍ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‍ന രാജ്.

View post on Instagram

അമ്മയുടെ കൈകളില്‍ ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ജൂനിയര്‍ ചീരു ഉള്ളത്. ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ നേര്‍ന്നാണ് മേഘ്‍ന രാജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ മേഘ്‍നയ്‍ക്കും കുഞ്ഞിനും തിരിച്ചും ആശംസകള്‍ നേരുന്നു. ഒക്ടോബര്‍ 22 നാണ് മേഘ്‌നയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നത്.

മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത് കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും വിങ്ങലായി മാറിയിരുന്നു.

എന്തായാലും ജൂനിയര്‍ ചീരു എത്തിയതോടെ ചിരഞ്‍ജീവി സര്‍ജയ്‍ക്ക് പകരക്കാരനായി കാണുകയാണ് ആരാധകര്‍.