Asianet News MalayalamAsianet News Malayalam

സ്വന്തം ചിലവില്‍ ആ കട്ടൗട്ട് വച്ചത് ഞാന്‍ തന്നെ; തുറന്ന് പറഞ്ഞ് ബൈജു

സഹനടനായി മാത്രം അഭിനയിക്കാറുളള ബൈജുവിന്റെ വലിയ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് പുറത്ത് കണ്ടതാണ് നാദിര്‍ഷ ചൂണ്ടിക്കാണിച്ചിരുന്നു.  ബൈജു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

mera naam shaji movie byju respond fb live on cutout
Author
Kerala, First Published Apr 5, 2019, 12:39 PM IST

കൊച്ചി: തിരുവനന്തപുരത്ത് സ്വന്തം പേരില്‍ കട്ടൗട്ട് വച്ചത് വെളിപ്പെടുത്തി നടൻ ബൈജു. ബൈജു ചേട്ടന്‍റെ വലിയ കട്ടൗട്ട് ഒക്കെ വച്ചിട്ടുണ്ടല്ലോ തിരുവനന്തപുരത്ത് എന്നായിരുന്നു സംവിധായകന്‍ നാദിര്‍ഷയോടൊപ്പമുള്ള ഫേസ്ബുക്ക് ലൈവിനിടയിൽ ഒരാള്‍ ചോദിച്ചത്. അപ്പോള്‍ തന്നെ ഉരുളക്ക് ഉപ്പേരി പോലെ ബൈജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ''അത് ഞാന്‍ കാശ് മുടക്കി വച്ചതാണ്, 15000 രൂപയാണ് ഒരെണ്ണത്തിന്‌''. ബൈജുവും ടൈറ്റില്‍ റോളില്‍ എത്തുന്ന നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്.

സഹനടനായി മാത്രം അഭിനയിക്കാറുളള ബൈജുവിന്റെ വലിയ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് പുറത്ത് കണ്ടതാണ് നാദിര്‍ഷ ചൂണ്ടിക്കാണിച്ചിരുന്നു.  ബൈജു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി.രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Follow Us:
Download App:
  • android
  • ios