ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് മിയക്ക് മറുപടിയുമായെത്തിയത്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ചിലര്‍ താരത്തെ പിന്തുണച്ചു.  

വിവാദങ്ങള്‍ക്കിടെ കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മിയ ഖലീഫ. കര്‍ഷക സമരത്തിന് പിന്തുണയുമായി തുടരെ മിയ ട്വീറ്റുകളിടുന്നുണ്ട്. ഇതിനിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് മിയ ഖലീഫ. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കിടയില്‍ മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ എന്നാണ് മിയ ചോദിച്ചിരിക്കുന്നത്.

‘ഈ സമയത്ത് മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ? എനിക്ക് ആകാംക്ഷയുണ്ട്. ബെയ്‌റൂട്ട് സ്‌ഫോടന സമയത്തെ ഷാക്കീറയുടെ വൈബ് ആണ് ഇതെനിക്ക് നല്‍കുന്നത്. നിശബ്ദത,’ മിയ ട്വിറ്ററിൽ കുറിച്ചു. പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകളും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ് പ്രിയങ്ക. എന്നാൽ കർഷക പ്രതിഷേധത്തിൽ താരം മൗനം തുടരുകയാണ്. ഇതിനെതിരെയാണ് മിയ രം​ഗത്തെത്തിയത്. 

Scroll to load tweet…

ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് മിയക്ക് മറുപടിയുമായെത്തിയത്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ചിലര്‍ താരത്തെ പിന്തുണച്ചു.