റാണാ ദഗുബാട്ടിയുടെയും മിഹികയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്. റാണാ ദഗുബട്ടിയോടുള്ള സ്‍നേഹം അറിയിച്ച് മിഹിക ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

റാണയും മിഹികയും പരസ്‍പരവും നോക്കിനില്‍ക്കുന്നതാണ് ഫോട്ടോ.  മനോഹരമായ ക്യാപ്ഷ‍നും മിഹിക എഴുതിയിരിക്കുന്നു. എന്റെ സ്നേഹം, എന്റെ ജീവിതം, എന്റെ ഹൃദയം, എന്റെ ആത്മാവ്! ഞാൻ സ്വപ്‍നം കണ്ടതും അതിലേറെയും ആയതിന് നന്ദി. നിങ്ങൾ എന്നെ ജീവിതത്തിലെ മികച്ച വ്യക്തിയാക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് മിഹിക എഴുതിയിരിക്കുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.