Asianet News MalayalamAsianet News Malayalam

Liger : യുഎസില്‍ 'ലൈഗര്‍' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മൈക്ക് ടൈസണ്‍

വിജയ് ദേവെരകൊണ്ടയാണ് 'ലൈഗറി'ല്‍ നായകനാകുന്നത്.

Mike Tyson completes his portion for Liger
Author
Kochi, First Published Nov 30, 2021, 5:25 PM IST

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് ലൈഗര്‍' (Liger). ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ 'ലൈഗറി'ല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. മൈക്ക് ടൈസണിന്റെ ചിത്രത്തിലെ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിജയ് ദേവെരകൊണ്ട ചിത്രത്തിലെ യുഎസിലെ  തന്റെ ഭാഗം മൈക്ക് ടൈസണ്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.


'ലൈഗര്‍' എന്ന ചിത്രത്തില്‍ മൈക്ക് ടൈസണിന്റെ ഭാഗം യുഎസിലായിരുന്നു ചിത്രീകരിച്ചത്.  ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ 'ലൈഗറിന്റെ' ജോലികള്‍ പെട്ടെന്ന് പുരോഗമിക്കുകയാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ്  പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ 'ലൈഗര്‍' എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.

Follow Us:
Download App:
  • android
  • ios