മൈക്ക് ടൈസണ്‍ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്.

വിജയ് ദേവെരകൊണ്ട ( Vijay Deverakonda) നായകനാകുന്ന ചിത്രമാണ് ലൈഗര്‍ (Liger). ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ (Mike Tyson) ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. മൈക്ക് ടൈസണ്‍ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്‍തു. ഇപോഴിതാ ലൈഗര്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മൈക്ക് ടൈസണെ ഉള്‍പ്പെടുത്തി പുറത്തുവിട്ടിരിക്കുന്നു.

View post on Instagram

നമസ‍്‍തേ എന്ന് അഭിസംബോധന ചെയ്‍ത് എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നാണ് മൈക്ക് ടൈസണ്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ലൈഗര്‍ എന്ന പുതിയ ചിത്രത്തിലെ വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ ലൈഗര്‍ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.