'ഒരു ഹിമാലയന്‍ ലൗ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന പരസ്യചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ശ്രീനാഥ് ഭാസി, ബേസില്‍ ജോസഫ്, വിശാഖ് നായര്‍, ജാഫര്‍ ഇടുക്കി, ആന്‍ സലിം എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. 

ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, മില്‍മയുടെ ഒരു പരസ്യചിത്രം മുന്‍പ് വൈറല്‍ ആയിരുന്നു. ആഷിക് അബുവായിരുന്നു അതിന്റെ സംവിധാനം. ഇപ്പോഴിതാ ആഷിക് അബുവിന്റെ തന്നെ സംവിധാനത്തിലുള്ള മില്‍മയുടെ പുതിയ പരസ്യചിത്രം പുറത്തെത്തിയിരിക്കുകയാണ്.

'ഒരു ഹിമാലയന്‍ ലൗ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന പരസ്യചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ശ്രീനാഥ് ഭാസി, ബേസില്‍ ജോസഫ്, വിശാഖ് നായര്‍, ജാഫര്‍ ഇടുക്കി, ആന്‍ സലിം എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സ് ആണ് ഏജന്‍സി. രണദിവെയാണ് ഛായാഗ്രഹണം. യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. സൈജു ശ്രീധരന്‍ എഡിറ്റിംഗ്.