ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷിന്റെ 'ടോക്സിക്' എന്ന ചിത്രത്തിൽ താൻ ഡബ്ബ് ചെയ്തിട്ടില്ലെന്ന് മഹേഷ് കുഞ്ഞുമോൻ. യൂട്യൂബർ അശ്വന്ത് കോക്കിന്റെ തെറ്റായ പരാമർശത്തിന് മറുപടിയായാണ് വിശദീകരണം.

ഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തതവസരത്തിൽ ചിത്രവുമായി ബന്ധപ്പെട്ട് യൂട്യൂബർ അശ്വന്ത് കോക്ക് നടത്തിയ തെറ്റായ പരാമർശത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. ചിത്രത്തിൽ മഹേഷ് ആണ് ​​ഡബ്ബ് ചെയ്തതെന്ന തരത്തിലായിരുന്നു കോക്കിന്റെ പ്രതികരണം. ഈ വീഡിയോ ഉൾപ്പടെ കാണിച്ചായിരുന്നു മഹേഷിന്റെ പ്രതികരണം.

'മഹേഷ് കുഞ്ഞുമോൻ ആണ് ഡബ് ചെയ്തിരിക്കുന്നത്. എനിക്ക് സംശയമുണ്ട്. ഒരേ തരത്തിലുള്ള വെറുപ്പിക്കൽ', എന്നായിരുന്നു കോക്കിന്റെ അഭിപ്രായം. ഇതിന് 'എല്ലാവരോടും കൂടെ പറയുകയാണ്, ഞാൻ ആ പടത്തിൽ ഡബ് ചെയ്തിട്ടില്ല. ആ പടത്തിൽ വർക്കേ ചെയ്തിട്ടില്ല. ആ വിവരം അറിയിക്കാനാണ് വീഡിയോ പങ്കുവെക്കുന്നത്. ഇനിയൊരു തെറ്റിദ്ധാരണയുടെ പുറത്ത് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണിത്. അതിന്റെ പേരിൽ ഇനിയൊരു പ്രശ്‌നം വേണ്ട.' എന്നായിരുന്നു മഹേഷിന്റെ മറുപടി. ഒപ്പം 'അങ്ങനെ ഞാൻ ചെയ്തിട്ടില്ല കൊക്ക് അണ്ണാ..', എന്ന കുറിപ്പുംമഹേഷ് പറയുന്നു.

ഓഗസ്റ്റ് 26ന് ആയിരുന്നു ടോക്സിക്കിന്റെ റിലീസ്. കന്നഡ, ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപ നേടി. രണ്ടാം ദിനം പിന്നിടുമ്പോള്‍ 192.10 കോടി രൂപയാണ് ടോക്സിക് നേടിയിരിക്കുന്നത്. ബന്ധങ്ങളും സംഘർഷങ്ങളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്‍പരം ഇഴചേർന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേർതിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്സിക്’ അവതരിപ്പിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ ലോകത്തിന് കൂടുതൽ തലങ്ങൾ നൽകുന്നതാണ് ഇവരുടെ കഥാപാത്രങ്ങൾ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming