ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 25ന് പുറത്തുവിടുമെന്ന് മിന്നല്‍ മുരളിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.

ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസും ഹരിശ്രീ അശോകനും ചിത്രത്തിലുണ്ട്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സൂപ്പര്‍ ഹിറോ കഥാപാത്രമാണ് ചിത്രത്തില്‍ ടൊവിനോയ്‍ക്ക്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനൊയും ഒന്നിക്കുന്ന ചിത്രമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നല്‍ മുരളി. ചിത്രത്തിന്റെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.