Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ഫോട്ടോ, അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജൻ

കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് മമ്മൂട്ടിയെന്ന് മന്ത്രി ഇ പി ജയരാജൻ.

Minister E P Jayarajan congrats Mammootty
Author
Thiruvananthapuram, First Published Aug 18, 2020, 11:09 AM IST

മലയാളിയുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മന്ത്രി ഇ പി ജയരാജനും മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നു.

ഇ പി ജയരാജിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. കരുതലിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഇപോഴത്തെ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നു. കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും മാതൃകയാണ്. കൊവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

Follow Us:
Download App:
  • android
  • ios