ധ്യാൻ ശ്രീനിവാസന്റെ ‘ലൗ ആക്ഷ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്.

ലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'(Minnal Murali) ലോകമെമ്പാടും തരം​ഗമായി കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിൽ മുരളിയെ മിന്നൽ മുരളി ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ജോസ്മോൻ. വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനാണ് മാസ്റ്റർ വസിഷ്ഠ് ചുവടുവച്ചത്. ഒപ്പം കുട്ടിത്താരമായ തെന്നലുമുണ്ട്. റീൽസ് ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിക്കുകയാണ്. 

View post on Instagram

ധ്യാൻ ശ്രീനിവാസന്റെ ‘ലൗ ആക്ഷ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ അജു വർ​ഗീസിന്റെ കുട്ടിക്കാലം ആയിരുന്നു താരം അവതരിപ്പിച്ചത്. മിന്നൽ മുരളിയിൽ അജുവിന്റെ മകനായും വസിഷ്ഠ് എത്തി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലെ സീനുകളും ഗാനങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേടിക്കഴിഞ്ഞു.