നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ആന്റണി വർഗീസ്, മിഷ്‌കിൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. Misskin as David Abraham Im Game movie starring Dulquer Salamaan directed by Nahas Hidhayath

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്‌ത ഐ ആം ഗെയിം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലും അടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുൽഖറിനെ കൂടാതെ ആന്റണി വർഗീസും, മിഷ്‌കിനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരുന്നു. വിക്കി എന്ന കഥാപാത്രമായാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ മിഷ്‌കിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് ഡേവിഡ് എബ്രഹാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മിഷ്കിൻ എത്തിയത്.

ദുൽഖറിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് ആദ്യ ദിനം മുതലുള്ള പ്രേക്ഷക പ്രതികരണങ്ങൾ. കൂടെ ആന്റണി വർഗീസിന്റെയും കയാദു ലോഹറിന്റെയും മിഷ്‌കിന്റെയും മികച്ച പ്രകടനങ്ങൾ ചിത്രത്തിലുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങൾ. 2 മണിക്കൂർ 53 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവന്നിരിക്കുകയാണ്. കരവും കരളും എന്ന ഗാനമാണ് യൂട്യൂബിലൂടെ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘ലൂസർ’, 'മഴവില്ലായെ ' എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ തന്നെയാണ് ലൂസർ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ആദ്യ പ്രതികരണങ്ങൾ. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡ ക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

YouTube video player