'സബാഷ് മിതു' ചിത്രത്തില്‍ തപ്‍സി മിതാലി രാജായിട്ട് അഭിനയിക്കുന്നു. 

പ്‍സി (Taapsee) നായികയാകുന്ന ചിത്രമാണ് 'സബാഷ് മിതു' (Shabaash Mithu). വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതമാണ് പ്രമേയം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ തപ്‍സി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തപ്‌സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. തപ്‍സിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'സബാഷ് മിതു'. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 

View post on Instagram

ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. നിലവില്‍ ഇന്ത്യൻ ടീമിന്റെ നെടുംതൂണായ മിതാലി രാജ് അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്. 'സബാഷ് മിതു'വെന്ന ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സംസ്കൃതമാണ് ദേശീയ ഭാഷയാക്കേണ്ടത്; 'ഹിന്ദി' വിവാദത്തില്‍ കങ്കണ

ദില്ലി: ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ റണൗത്ത് (Kangana Ranaut). ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്നും കങ്കണ കങ്കണ റണൗത്ത് പറഞ്ഞു.

ഹിന്ദി ഇനി രാഷ്ട്രഭാഷയല്ലെന്ന തെന്നിന്ത്യൻ താരം കിച്ച സുദീപിന്റെ പരാമർശത്തില്‍ ആരംഭിച്ച ഭാഷ തര്‍ക്കത്തില്‍ അജയ് ദേവ്ഗണിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു താരം. വലിയ വിവാദത്തിന് കാരണമായ ദേവഗണും സുദീപും തമ്മിലുള്ള ട്വിറ്റർ പോരില്‍ അഭിപ്രായം പറയുകയായിരുന്നു താരം.

ധാക്കഡിന്‍റെ (Dhaakad) എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവേ, അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുമ്പോഴും, സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നുവെന്ന് 35 കാരിയായ കങ്കണ പറഞ്ഞു.

"ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാൽ, ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ ജി പറഞ്ഞപ്പോൾ, അദ്ദേഹത്തിന് തെറ്റില്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾ മനസ്സിലാക്കുന്ന ഒരേയൊരു ബോധമാണെങ്കിൽ, അത് നിങ്ങളുടെ തെറ്റാണ്. എങ്കിൽ. കന്നഡ ഹിന്ദിയേക്കാൾ പഴയതാണ്, തമിഴും പഴയതാണെന്ന് ആരോ എന്നോട് പറയുന്നു, അപ്പോൾ അവരും തെറ്റല്ല- തന്‍റെ നിലപാട് ലഘൂകരിച്ച് പിന്നീട് കങ്കണ അഭിപ്രായപ്പെട്ടു.