ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു  'അമ്പിളി'. ചിത്രത്തിലെ വിഷ്ണു വിജയ് സംഗീതം ഒരുക്കിയ  'ഞാന്‍ ജാക്‌സണ്‍ അല്ലെടാ'  ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോളിതാ ഗായകൻ മിഥുൻ ജയരാജിന്റെ മകൾ ദക്ഷിണ പാടിയ ജാക്‌സണ്‍ പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അച്ഛനൊപ്പം മസ്തി മേരെ..ഗുസ്തി മേരെ...എന്ന് തുടങ്ങുന്ന ഗാനം പാടി തകർക്കുകയാണ് ഈ കൊച്ചു മിടുക്കി

ഉറുമ്പുകൾ ഉറങ്ങാറില്ല, ഗൂഢാലോചന, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് മിഥുൻ. വിനായക് ശശികുമാര്‍ ആണ് 'ഞാന്‍ ജാക്‌സണ്‍ അല്ലെടാ' ഗാനം രചിച്ചിരിക്കുന്നത്.