പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമായി വെബ് സീരിസ് വരുന്നു. മോദി എന്ന പേരില് തന്നെയാണ് വെബ് സീരിസ് ഒരുങ്ങുക. ഉമേഷ് ശുക്ലയാണ് വെബ് സീരിസ് ഒരുക്കുന്നത്. ഓ മൈ ഗോഡ്, 102 നോട് ഔട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഉമേഷ് ശുക്ല.   

പത്ത് ഭാഗങ്ങളുള്ളതായിരിക്കും വെബ് സീരിസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.അതേസമയം നരേന്ദ്ര മോദിയുടെ ജീവിത കഥ പ്രമേയമായി സിനിമയും ഒരുങ്ങുന്നുണ്ട്. പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.