Asianet News MalayalamAsianet News Malayalam

കുഞ്ചാക്കോ ചോദിച്ചിട്ട് കൊടുക്കാത്ത വണ്ടി; ചിരി ഉറപ്പു നൽകി മോഹൻ കുമാർ ടീസർ

 ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്
 

mohan kumar fans teaser4.
Author
Kochi, First Published Mar 18, 2021, 6:49 PM IST

വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹൻകുമാര്‍ ഫാൻസിലെ പുതിയ ടീസർ പുറത്തിറങ്ങി. സിദ്ധിഖും കുഞ്ചാക്കോ ബോബനും ഉള്ള രംഗങ്ങൾ ചിരി പടർത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 
 

കുഞ്ചാക്കോ ബോബന് പുറമെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലൻസിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു. സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പുതുമുഖമായ അനാർക്കലിയാണ് നായിക. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

Follow Us:
Download App:
  • android
  • ios