പ്രിൻസ് ജോയ് സംവിധാനം ചെയ്ത് ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ കോമഡി ഫാൻ്റസി ത്രില്ലർ ചിത്രമാണ് 'ടൈറ്റൻസ്'. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി യു എ സർട്ടിഫിക്കറ്റ് ലഭിച്ചു.

ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ടൈറ്റൻസി'ന്റെ സെൻസറിം​ഗ് പൂർത്തിയാക്കി. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒപ്പം പുതിയൊരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തും.

ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവരും, ബാബു ഏട്ടൻ ഫിലിംസ് ബാനറിൽ പ്രദീപ് സി എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കോമഡി, ത്രിൽ, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജയസൂര്യ, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു കോമഡി ഫാൻ്റസി ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന.

ജെയിംസ് സെബാസ്ട്യൻ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ ഫാർസ് ഫിലിംസ് ആണ്. 123 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഛായാഗ്രഹണം - വിഷ്ണു ശർമ്മ, എഡിറ്റർ- ഷമീർ മുഹമ്മദ്, സംഗീതം - ഡോൺ വിൻസെന്റ്, , പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, എക്സികുട്ടീവ് പ്രൊഡ്യൂസർ- സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി വൈ, ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ- മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ- വിശാഖ് ബാബു, വരികൾ- മുത്തു, കോസ്റ്റും - സിജി നോബിൾ തോമസ്, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, സൗണ്ട് മിക്സിങ്- രാജകൃഷ്ണൻ എം ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രീയേറ്റീവ് അസ്സോസിയേറ്റ്- ബിനോഷ് ജോർജ്, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി ആർ - യദുൽ ബോസ്, വിവേക് വിനയ്‌രാജ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - എസ് ബി കെ ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്- മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ് എക്സ്, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming