ആരാധകർ സന്തോഷത്തോടെയാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ലാൽ എന്ന പ്രതിഭയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ എന്ന വിശേഷണമാണ് ഈ ചിത്രത്തിന് താഴെ എല്ലാവരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. 

വനിതാ ദിനത്തിൽ ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള ഫോട്ടോയും ആശംസകളുമായി മോഹൻലാൽ. ഹാപ്പി വുമൺസ് ഡേ എന്ന തലക്കെട്ടിന് താഴെയാണ് ഭാര്യയ്ക്കൊപ്പം നിൽക്കുന്ന മനോഹരചിത്രം മോഹൻലാൽ പങ്ക് വച്ചിരിക്കുന്നത്. ആരാധകർ സന്തോഷത്തോടെയാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ലാൽ എന്ന പ്രതിഭയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ എന്ന വിശേഷണമാണ് ഈ ചിത്രത്തിന് താഴെ എല്ലാവരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ലാലിനും സുചിത്രയ്ക്കും വനിതാ ദിന ആശംസകൾ നേർന്നു കൊണ്ടാണ് ആരാധകരുടെ പ്രതികരണം. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ലാൽ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.