Asianet News MalayalamAsianet News Malayalam

ലാലേട്ടൻ എമ്പുരാൻ ആകുമ്പോള്‍, ഇതാ ആരാധകര്‍ ചര്‍ച്ചയാക്കിയ ഒരു കുറിപ്പ്

മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കരുത്തിനെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.

Mohanlal act as empuran
Author
Kochi, First Published Jun 2, 2020, 1:05 PM IST

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാല്‍ ആയിരുന്നു നായകൻ. ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു ചിത്രത്തിന്റെ വിശേഷങ്ങള്‍. ചിത്രം തിയറ്ററില്‍ വൻ വിജയമായി. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടു. എമ്പുരാൻ എന്ന പേരിലാണ് ചിത്രം എത്തുക. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയക്കാരനില്‍ നിന്ന് അബ്‍റാം ഖുറേഷി എന്ന അധോലോക നായകനായി മാറുന്ന മോഹൻലാലായിരുന്നു ഉണ്ടായിരുന്നത്. ശരിക്കും ആരാണ് സ്റ്റീഫൻ നെടുമ്പള്ളിയും അബ്‍റാം ഖുറേഷിയുമൊക്കെ. അബ്‍റാം ഖുറേഷിയെ കുറിച്ച് ഹരിമോഹൻ ജി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കരുത്താണ് കുറിപ്പില്‍ പറയുന്നത്.

ഹരിമോഹൻ ജിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

എംപുരാൻ

മൊസാദിന്റെ കണ്ണു വെട്ടിച്ച് ഇസ്രായേലിൽ വച്ച് ഇങ്ങനൊരു മീറ്റിങ്. ഇല്ല അതൊരിക്കലും നടക്കില്ല നിങ്ങളെ ആരോ പറ്റിച്ചതാണ് കാൾ.ദേശീയ സുരക്ഷയുടെ ചുമതലയുള്ള അജിത് ദേശ്‍പാണ്ഡെ കുറച്ചു നീരസത്തിൽ തന്നെയാണ് പറഞ്ഞത്

ചിലതൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും സർ, പക്ഷേ വിശ്വസിക്കില്ല എന്നത് കൊണ്ട് അതൊന്നും സത്യമല്ല എന്ന് വാദിക്കരുത്. ഇന്നു ജൂൺ 6 ശനിയാഴ്ച്ച ഈ നൂറ്റാണ്ടിലെ ആദ്യത്തെ ആറാം മാസത്തിലെ ആദ്യത്തെ ശനിയാഴ്‍ച ജൂൺ ആറ് ആറാം മാസം, ആഴ്‍ചയിലെ ആറാമത്തെ ദിവസം. 666 മൂന്ന് ആറുകളുടെ ഉത്തമമായ സംയോജനം.

ഈ സൂചനകൾ വെറുമൊരു മാസക്കണക്കിലേക്കല്ല പാണ്ഡെ സാബ് വിരൽ ചൂണ്ടുന്നത്. ഈ ലോകത്തിന്റെ വിനാശത്തിലേക്കുള്ള സൂചയാണിത് കാൾ പൂർണമായി ഉറപ്പിച്ച മട്ടിലാണ് സംസാരിക്കുന്നത്.

എന്ത് വിനാശം? നിങ്ങൾ എന്താണ് അർഥമാക്കുന്നത്? മിസ്റ്റർ കാൾ നിങ്ങൾ വിശുദ്ധ വത്തിക്കാനിൽ നിന്നുള്ള പുരോഹിതൻ ആണെന്നുള്ള മര്യാദയിലാണ് ഇത്ര നേരം നിങ്ങളെ സംസാരിക്കാൻ അനുവദിച്ചത്. അല്ലാതെ ഇങ്ങനെ ഭ്രാന്തുകൾ കേൾക്കാൻ സമയമില്ലെനിക്ക്. ദേശ്‍പാണ്ഡെ ഒന്നുകൂടെ തന്റെ ശബ്‍ദം കടുപ്പിച്ചു.

മറുപടിയെന്നോണം തന്റെ കനത്ത രോമക്കുപ്പായം ദേഹത്തോട് അടുപ്പിച്ചു പിടിച്ച് ഫാദർ കാൾ ഒന്നു ചിരിച്ചു.

എല്ലാത്തിനും അർഥമുണ്ട് പാണ്ഡെ സാബ്. അർഥം മാത്രമല്ല. യുക്തിയും വിശ്വാസവും നയിക്കുന്ന പാതയിൽ തന്നെ ചിന്തിച്ചാൽ മതി.

യഹൂദർ സിയോണിലേക്ക് മടങ്ങിയെത്തുമ്പോൾ ഒരു ഉൽക്ക ആകാശത്തെ പിളർക്കും. അവിടെ വിശുദ്ധ റോമാ സാമ്രാജ്യം ഉദയം ചെയ്യും. നീയും ഞാനും അപ്പോൾ മൃതിയടഞ്ഞേ തീരൂ.

അലയൊടുങ്ങാത്ത സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് അവൻ ഉയർന്നു വരും. ഇരുകരകളിലും സൈന്യത്തെ സൃഷ്‍ടിക്കും. മനുഷ്യനെ സ്വന്തം സഹോദരന് എതിരായി തിരിക്കും മനുഷ്യരിൽ ഒരാൾ പോലും അവശേഷിക്കാത്തത് വരെ

വിശുദ്ധ ബൈബിളിൽ വെളിപാടിന്റെ പുസ്തകത്തിലെ വാചകങ്ങളാണിത് അന്തിക്രിസ്‍തുവിന്റെ വരവിനെ കുറിക്കുന്ന വാചകങ്ങൾ. നമുക്ക് ഇനി കുറച്ചു യുക്തികൊണ്ട് സംസാരിക്കാം പാണ്ഡെ സാബ്.

ഏകദേശം അൻപതു വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ 1970 ജൂൺ 6 തിങ്കളാഴ്ച്ച ദക്ഷിണേന്ത്യയിൽ ഇരുൾ മങ്ങിയൊരു താഴ്‌വരയിലെ തൊഴിലാളി ലായത്തിൽ ഒരു കുഞ്ഞിന്റെ ജനനം നടന്നു. മുട്ടാടിൻ പറ്റങ്ങൾ വരവേൽപ്പ് കൊടുത്തൊരു ജനനം. അതിനും മൂന്ന് ദിവസങ്ങൾക്കു മുൻപൊരു ഉൽക്കയുടെ സാനിധ്യം ഉണ്ടായിരുന്നു എന്ന് നിങ്ങളുടെ വാനനിരീക്ഷകർ തന്നെ അന്നു രേഖപ്പെടുത്തിയിരുന്നു. അതു നിങ്ങൾക്ക് പരിശോധിക്കാം.

അതിനൊപ്പം യഹൂദർ സിയോണിലേക്ക് മടങ്ങിയെത്തുമ്പോൾ എന്ന വാചകം കൂടി ചേർത്തു വായിക്കുക. 1950ന്റെ തുടക്കത്തിൽ ജൂതർ ഇസ്രായേലിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. റോമാ സാമ്രാജ്യത്തിന്റെ ഉദയം. അക്കാലത്തെ ലോക വിപണി സംബന്ധമായ കരാറുകൾ അങ്ങനൊരു സാഹചര്യത്തിന്റെ തുടക്കം കാണിക്കുന്നുണ്ട് പാണ്ഡെ.

അവിടെ നിതാന്തമായ ആഴമുള്ള സമുദ്രത്തിൽ നിന്ന് അവൻ ഉയർന്നു വരും. നിതാന്തമായ ആഴമുള്ള സമുദ്രം. അതു മറ്റൊന്നുമല്ല കലുഷിതമായ രക്തപങ്കില കുതികാൽ വെട്ടുകൾ നടക്കുന്ന ഇടം. രാഷ്ട്രീയം.

അവിടെ ആ രാഷ്ട്രീയ പാശ്ചാത്തലത്തിൽ അവൻ ഉദയം കൊള്ളും. അതിലൂടെ  അവൻ ലോകത്തെ ഭരിക്കും. ആ ജനനം നടന്നു കഴിഞ്ഞു പാണ്ഡെ.


മിസ്റ്റർ കാൾ നിങ്ങൾ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല. ഇതിലൊക്കെ എന്ത് യുക്തിയുണ്ട്. ഇനി ഉണ്ടെങ്കിൽ തന്നെ കാലം എത്ര കഴിഞ്ഞിരിക്കുന്നു, ഇതിപ്പോൾ പറയേണ്ട കാര്യമെന്താണ്.

കാര്യമുണ്ട് പാണ്ഡെ, അവൻ ജനിച്ചു എന്നെ ഞാൻ പറഞ്ഞുള്ളു.  ലോകത്തെ നിയന്ത്രിക്കാൻ പോകുന്ന കരുത്തായി അവൻ വളരും എന്നാണ് വചനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.


പക്ഷേ ഭയപ്പെടുത്തുന്ന ഒരു വസ്‍തുത വളരെ വൈകിയാണ് ഞങ്ങൾ അറിഞ്ഞത്. പഴയ ഹീബ്രു ബൈബിളിൽ നിന്ന് ബോധപൂർവം മുറിച്ചു മാറ്റപ്പെട്ടൊരു ഭാഗം വളരെ വൈകിയാണ് വായിച്ചറിയാൻ കഴിഞ്ഞത്. അതിൽ പറയുന്നത് അനുസരിച്ച് അവൻ കിരീടം ധരിക്കുന്നതിനു മുൻപ് ലോകം പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു മഹാമാരിയെ നേരിടും അതു ലോകത്തെ ഞെരുക്കും. ഭയപ്പെടുത്തും.

അവിടെ ആ സാഹചര്യത്തിൽ സംഖ്യകളുടെ സംയോജനത്തിൽ ക്രിസ്‍തുവിന്റെ തുടക്കത്തിൽ. പീഡകളാൽ വലയപ്പെടുന്നവരുടെ നാട്ടിൽ നിന്ന് അവൻ എത്തും ഇവിടെ വിശുദ്ധ നഗരത്തിൽ വച്ചു അവന്റെ കിരീട ധാരണം നടക്കും.

മഹാമാരിയുടെ ഞെരുക്കം ലോകത്തെ ഭയപ്പെടുത്തുന്നു പാണ്ഡെ. മരണം നമ്മെ പിന്തുടരുന്നു പീഡിതരുടെ ഇടയിൽ ജനിച്ചവൻ. അതു മൂന്നാം ലോക രാജ്യങ്ങളുടെ ഭാഗമായ ഇന്ത്യയാണ് പാണ്ഡെ. അവൻ ജനിച്ചതും തുടരുന്നതും രാഷ്ട്രീയത്തിലായിരുന്നു പാണ്ഡെ.

ഇപ്പോൾ വിശുദ്ധ നഗരത്തിലേക്ക് സഞ്ചരിച്ചതും ഇവിടെ നിന്നു തന്നെ. ലോകത്തെ ഭരിക്കാൻ പോകുന്ന, നിയന്ത്രിക്കാൻ പോകുന്ന തിന്മയുടെ ശക്തിയുടെ ഉദയം. ഇതൊന്നും നിങ്ങളുടെ യുക്തിക്കു നിരക്കുന്നത് ആയിരിക്കില്ല.

പക്ഷേ ഇന്നലെ റഷ്യയിൽ നിന്നൊരു ചാർട്ടേഡ് വിമാനം ഇസ്രായേലിലേക്ക് പുറപ്പെട്ടതിന്റെ രേഖകൾ നിങ്ങൾക്ക് പരിശോധിക്കാം അതിൽ ഏഴു യാത്രക്കാരുണ്ടായിരുന്നു. അവരിലെ ഒരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. ഇതു തീർച്ചയായും നിങ്ങളുടെ യുക്തിക്കു നിരക്കുന്നത് ആയിരിക്കും നോക്കൂ മിസ്റ്റർ പാണ്ഡെ.

കാൾ തന്റെ കൈവശം സൂക്ഷിച്ചിരുന്നൊരു ചിത്രമെടുത്ത് മേശപ്പുറത്തേക്കു വച്ചു എയർപോർട്ടിൽ നിന്നു രഹസ്യമായി എടുത്ത ചിത്രങ്ങളായിരുന്നവ.

പാണ്ഡെയുടെ കണ്ണുകൾ ചിത്രത്തിൽ പതിഞ്ഞു. ആ കണ്ണുകൾ വിറച്ചു തുടങ്ങി.

സമയം വൈകിട്ട് കൃത്യം ആറുമണി. ഇതേ സമയം. ജസ്‌റീൽ നഗരം വിശുദ്ധ ഇസ്രായേലിലെ പഴയ പട്ടണം ക്രിസ്ത്യാനിറ്റിയുടെ തുടക്കം സംഭവിച്ച ഇടം.


അവിടെ ഖനനം നടക്കുന്ന അസ്ഥിവാരങ്ങളുടെ ഇടയിലൂടെ കീഴേക്കുള്ള ഗോവണിയിറങ്ങി പോകുന്ന കറുത്ത തുണികൊണ്ടു തല മൂടപ്പെട്ടൊരു സംഘം. അവർ ചെന്നു നിന്നത് വിശാലമായൊരു അകത്തളത്തിലാണ്. അവിടെയൊരു ആരാധന നടക്കുന്നുണ്ടായിരുന്നു. കറുത്ത മെഴുകുതിരികൾ പുകയുന്ന അന്തരീക്ഷം. ആ സദസ്സിൽ മൊസാദ് അടക്കം പല രാജ്യങ്ങളിൽ നിന്നായി ക്ഷണിക്കപ്പെട്ട വിവിധ രാഷ്ട്രീയ രഹസ്യാന്വേഷണ പ്രതിനിധികളുണ്ടായിരുന്നു. അതിനു ഒത്ത നടുവിലായി ഉറപ്പിച്ചിരുന്ന അലങ്കരിച്ച സിംഹാസനം മട്ടിലുള്ള കസേരയിൽ കറുപ്പിൽ സ്വർണ്ണ നാണയങ്ങൾ തുന്നിപ്പിടിപ്പിച്ച ചുവന്ന പരവതാനി വിരിച്ചിരുന്നു. ഒരു നാഴിക മണികൂടി അടിച്ചു.

മുന്നിലെ ഇരുളിൽ നിന്നൊരു കാൽപ്പെരുമാറ്റം കേട്ടു തുടങ്ങി. സദസ്സ് എഴുന്നേറ്റു നിന്നു വരുന്നവർക്ക് വഴിയൊരുക്കി.ക റുത്ത തുണി കൊണ്ട് തല മൂടപ്പെട്ട ആറു പേരുടെ സംഘം.അവർക്ക് ഒത്ത നടുവിലായി നീളൻ മേലങ്കിയണിഞ്ഞ ഏഴാമൻ. തിളങ്ങുന്ന ഇളം കറുപ്പ് നിറമുള്ള കണ്ണുകൾ,കറുപ്പും വെളുപ്പും കലർന്നു ഇടതൂർന്ന താടി രോമങ്ങൾ നന്നായി കൂർത്തു പിരിഞ്ഞ മീശയുടെ മേലറ്റം. വരുന്ന വരവിൽ അയാളുടെ കൈകൾ ഓരോരുത്തരായി ചുംബിച്ചു കൊണ്ടിരുന്നു.അയാളുടെ വലതു കൈയിലെ മൂന്ന് വിരലുകളിൽ രേഖപ്പെടുത്തിയ മൂന്ന് സംഖ്യകളുടെ അടയാളം- 666

അന്തിക്രിസ്‍തുവിന്റെ അടയാളം.അയാൾ പരവതാനി വിരിച്ച കസേരയിലിരുന്നു. അംഗരക്ഷകർ കത്തിച്ചു നൽകിയ ചുരുട്ടിന്റെ വെളിച്ചം ആ മുഖത്തു നിഴലിച്ചു.

വീണ്ടും മുഴങ്ങുന്ന ബൈബിൾ വചനം.

അലയൊടുങ്ങാത്ത സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നു അവൻ ഉയർന്നു വരും.

ഇരു കരകളിലും സൈന്യത്തെ സൃഷ്‍ടിക്കും


സ്റ്റീഫൻ. സ്റ്റീഫൻ നെടുമ്പള്ളി.

കാൾ നൽകിയ ചിത്രം മുഖത്തേക്ക് അടുപ്പിച്ചു നിർത്തിയ പാണ്ഡെയുടെ കൈകൾ വിറച്ചു.

ലൂസിഫർ, സാത്താന്റെ പുത്രൻ. അതു അതയാളാണോ

കാൾ ചിരിച്ചു.


ഇതിനിടയിലൊരു വാചകം നമ്മൾ ശ്രദ്ധിക്കാൻ മറന്നു പോയി പാണ്ഡെ.


അവന്റെ സാമ്രാജ്യം ഉദയം ചെയ്യും.

നീയും ഞാനും അപ്പോൾ

മൃതിയടഞ്ഞേ തീരൂ.

അതായത് അവനെ

തിരിച്ചറിയുന്ന മനുഷ്യർ


പാണ്ഡെയുടെ കണ്ണുകളിൽ ഭയം ഇരച്ചു കയറുന്നത് കാൾ നോക്കി നിന്നു. പെട്ടെന്നു പാണ്ഡെയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ മുറിയിലേക്ക് വന്നതും അവരിലേക്ക് തോക്കു ലക്ഷ്യം വച്ചതും ഒരുമിച്ചായിരുന്നു.

ലോർഡ്

അങ്കരക്ഷകരിലൊരാൾ നീട്ടിയ തിരുവോസ്‍തിയുടെ ഭാഗം അയാൾ സ്വീകരിച്ചു. മുന്നിലെ പ്രതിനിധി സംഘം ആ വാഴിക്കൽ അംഗീകരിച്ചു എഴുന്നേറ്റു നിന്നു.


സമയം 6.15.6 സെക്കൻഡ് അടിച്ചു നിന്നു


Welcome King.


അബ്രാം ഖുറേഷി.


കിരീട ധാരണം നടന്നതും കാളിന്റെയും പാണ്ഡേയുടെയും ശിരസ്സ് ഭേദിച്ചൊരു തീയക്കട്ടെ ഇറങ്ങിപ്പോയതും ഒരുമിച്ചായിരുന്നു.കാൾ ഓർമ്മിപ്പിച്ച വെളിപാടിന്റെ വാചകങ്ങൾ അപ്പോഴും നന്നായി മുഴങ്ങുന്നുണ്ടായിരുന്നു.


യഹൂദർ സിയോണിലേക്ക് മടങ്ങിയെത്തുമ്പോൾ ഒരു ഉൽക്ക ആകാശത്തെ പിളർക്കും. അവിടെ വിശുദ്ധ റോമാ സാമ്രാജ്യം ഉദയം ചെയ്യും നീയും ഞാനും അപ്പോൾ മൃതിയടഞ്ഞേ തീരൂ. അലയൊടുങ്ങാത്ത സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് അവൻ ഉയർന്നു വരും. ഇരുകരകളിലും സൈന്യത്തെ സൃഷ്‍ടിക്കും മനുഷ്യനെ സ്വന്തം സഹോദരന് എതിരായി തിരിക്കും മനുഷ്യരിൽ ഒരാൾ പോലും അവശേഷിക്കാത്തത് വരെ.

സ്റ്റീഫൻ ചിരിച്ചു. സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നു അബ്രാമിലേക്കുള്ള മാറ്റത്തിന്റെ ചിരി.

സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് ഉദയം നടത്തി കറുത്ത കുതിരയെ പൂട്ടിയ തേരിൽ അവൻ ലോകത്തെ ചുറ്റും.


അധികാരത്തിന്റെ ദുഷിച്ച ഇടങ്ങളിൽ നീതി ദേവതയെ പടിയിറക്കി

കളഞ്ഞു തിന്മയുടെ രാജ്യം സ്ഥാപിക്കും. ചെറിയ തിന്മയും വലിയ തിന്മയും തമ്മിൽ പോരടിക്കുന്ന രാജ്യം.

ചെകുത്താന്റെ രാജ്യം.

Less than God More than a King

ഒരേയൊരു രാജാവ്.

Follow Us:
Download App:
  • android
  • ios