മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ പലതരം കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചവരാണ് മോഹൻലാലും മമ്മൂട്ടിയും. വിവിധ പേരുകളുള്ള കഥാപാത്രങ്ങളായും വിവിധ തൊഴിലുള്ളവരുമായ ഒട്ടേറെ കഥാപാത്രങ്ങളായി ഇരുവരും എത്തി. ചില സിനിമകളില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയും മമ്മൂട്ടി മമ്മൂട്ടി ആയും തന്നെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹൻലാല്‍ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് കൌതുകമുള്ള കാര്യം. മമ്മൂട്ടിക്ക് മോഹൻലാല്‍ എന്ന കഥാപാത്രമാകാൻ അവസരം കിട്ടിയിട്ടില്ല.

മമ്മൂട്ടി എന്നു പേരുള്ള കഥാപാത്രമായിട്ടു തന്നെ മോഹൻലാല്‍ ഒരു സിനിമയില്‍ വേഷമിട്ടു. 1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയത്.. സോമന്‍ അമ്പാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്‍തത്. എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ മോഹന്‍ലാല്‍ എന്ന പേരുള്ള കഥാപാത്രമായി അഭിനയിക്കാനായിട്ടില്ല. അതേസമയം മോഹന്‍ലാല്‍ നിരവധി സിനിമകളില്‍ സ്വന്തം പേരുള്ള കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. ധന്യ, മദ്രാസിലെ മോന്‍, ഹലോ മദ്രാസ് ഗേള്‍ എന്നീ സിനിമയില്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ ലാല്‍ എന്ന കഥാപാത്രമായും എത്തി.