മോഹൻലാല്‍ നായകനായി, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ ലൂസിഫര്‍ ഇപ്പോഴും മികച്ച പ്രതികരണത്തോടെ  പ്രദര്‍ശനം തുടരുകയാണ്. മോഹൻലാലിന്റെ തന്നെ പുലിമുരുകനു ശേഷം 150 കോടി ക്ലബ്ബില്‍ ഇടം നേടിയ മലയാള സിനിമയായ ലൂസിഫറില്‍ രാഷ്‍ട്രീയക്കാരനായിട്ടായിരുന്നു മോഹൻലാല്‍ അഭിനയിച്ചത്. അധോലോക നായകന്റെ വേഷത്തിലും എത്തി. ഇനി പ്രധാനമന്ത്രിയായി കയ്യടി നേടാനാണ് മോഹൻലാല്‍ ഒരുങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്‍ട്രീയക്കാരനായിട്ടായിരുന്നു മോഹൻലാല്‍ ലൂസിഫറില്‍ അഭിനയിച്ചത്. മലയാളത്തില്‍ രാഷ്‍ട്രീയക്കാരനായി തിളങ്ങിയ മോഹൻലാല്‍ തമിഴിലാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്നത്. സൂര്യയാണ് നായകൻ. കാപ്പാൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്.