കൊച്ചി: ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയ്ക്ക് ജന്മദിനാശസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. പ്രിയപ്പെട്ട ഇച്ചക്കാ, സന്തോഷകരമായ ഒരു പിറന്നാള്‍ നേരുന്നു. എല്ലായിപ്പോഴും സ്നേഹം, ദൈവം അനുഗ്രഹിക്കട്ടെ- മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരുമിച്ച് അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ മനോഹരമായ ഒരു രംഗം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ലാലിന്‍റെ ആശംസ. 1971ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത  'അനുഭവങ്ങൾ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ഷൈലോക്ക് ആണ് അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. 

49 വർഷം നീളുന്ന അഭിനയജീവിതത്തിൽ ഒപ്പം അഭിനയിച്ചവരുള്‍പ്പടെ താരലോകവും ആരാധകരുമെല്ലാം മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേര്‍ന്നു.