വിശ്വശാന്തി ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച മോഹൻലാലിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ(Mohanlal) പിറന്നാൾ. വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. തനിക്ക് ലഭിച്ച ആശംസകൾക്ക് നന്ദി പറഞ്ഞ് മോഹൻലാലും എത്തിയിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച മോഹൻലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
Mohanlal : അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ; 15 വർഷത്തെ പഠന ചെലവ് വഹിക്കും
20 വിദ്യാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഒപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തമാശകള്‍ പറയുന്ന മോഹന്‍ലാലിനെയും എല്ലാവരുടെ ആരാകണമെന്ന ഭാവി ആഗ്രഹം കൗതുകത്തോടെ ചോദിച്ചറിയുന്ന അവരെ പ്രോത്സാഹിപ്പിക്കുന്ന താരത്തെ വീഡിയോയില്‍ കാണാം. കുട്ടികള്‍ക്കൊപ്പം പാട്ട് പാടുകയും കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട് മോഹൻലാൽ. വിശ്വശാന്തി ഇനിഷ്യേറ്റീവ് പരിപാടിയുടെ ഭാഗമായാണ് താരം അവിടെയെത്തിയത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭാസം നല്‍കുന്ന പദ്ധതിയാണിത്. അടുത്ത 15 വര്‍ഷത്തേക്ക് ഇത് തുടരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
മോഹൻലാലിന്റെ വാക്കുകൾ
കുട്ടികളോട് സംസാരിക്കുമ്പോള്‍ ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാം. വാഗ്ദാനമുള്ള കുട്ടികളോട് സംസാരിക്കുമ്പോള്‍, ഭാവി സുരക്ഷിതമാണെന്ന് നിങ്ങള്‍ക്കറിയാം. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ വിന്റേജ് (വിദ്യാഭ്യാസത്തിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള വിശ്വശാന്തി ഇനിഷ്യേറ്റീവ്) പരിപാടിയിലെ ഈ 20 കുട്ടികളുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു. എറണാകുളത്ത് ഒരാഴ്ച നീണ്ടുനിന്ന സമ്മര്‍ ക്യാമ്പില്‍ സന്ദര്‍ശിച്ചപ്പോള്‍ കൗതുകകരവും നിഷ്‌കളങ്കവുമായ സംഭാഷണങ്ങളാല്‍ എന്റെ ദിവസം പ്രകാശിച്ചു. വിശ്വശാന്തി അവരെ അതിന്റെ ചിറകിന്‍കീഴില്‍ അവര്‍ പഠിക്കുന്നതും വളരുന്നതും കാണുന്നത് അവിശ്വസനീയമാണ്. അടുത്ത 15 വര്‍ഷത്തേക്ക് ഞങ്ങള്‍ അത് സന്തോഷപൂര്‍വ്വം തുടരും. സാധ്യമായ എല്ലാ വിധത്തിലും അവരെ ഉപദേശിക്കുകയും അവരുടെ അഭിനിവേശത്തിന്റെയും ഇഷ്ടത്തിന്റെയും മേഖലകളില്‍ അവര്‍ മികവ് പുലര്‍ത്തുന്നതിന് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കും. ഇത് വിശ്വശാന്തിയുടെ വാഗ്ദാനമാണ്. ഞങ്ങള്‍ അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരായി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതുവരെ. നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഞാന്‍ തേടുന്നു.
'ബറോസ്' അവതരിപ്പിക്കുക ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ : മോഹൻലാൽ പറയുന്നു
മലയാളികളുടെ പ്രിയതാരം മോഹൻലാൽ(Mohanlal) ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ് (Barroz). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് പറയുകയാണ് മോഹൻലാൽ. ബിഗ് ബോസ് സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പ്രതികരണം.
"ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്ന് മോഹൻലാൽ പറഞ്ഞു.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
