മലയാളത്തില്‍ സിനിമകളുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഒന്നാണ് പുലിമുരുകന്റെ വിജയം.  ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രമെന്ന റെക്കോര്‍ഡ് പുലിമുരുകന് സ്വന്തം. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ തന്നെയായി പുലിമുരുകന്റെ സ്ഥാനം. പുലിമുരുകൻ റിലീസ് ചെയ്‍തിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. ചിത്രത്തിന്റെ വാര്‍ഷികം മോഹൻലാലും സംഘവും ആഘോഷിച്ചു. മലയാളത്തില്‍ ആദ്യമായി നൂറ്റിയമ്പത് കോടി സ്വന്തമാക്കിയ ചിത്രമെന്ന നേട്ടവും പുലിമുരുകനാണ്.

പുതിയ സിനിമയുടെ സെറ്റില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ സിനിമയുടെ ലൊക്കേഷനിലായിരുന്നു ആഘോഷം. മോഹൻലാല്‍ എല്ലാവര്‍ക്കും കേക്കു മുറിച്ച് നല്‍കി. അതേസമയം പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നുണ്ട്.  വൈശാഖ് ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.