യാത്രകളും സംഗീതവും  ഇഷ്ടപ്പെടുന്ന മോഹന്‍ലാലിന്‍റെ ഏറെ നാളുകളായുള്ള ആഗ്രഹമാണ് വിഖ്യാത ഗായകന്‍ ബോബ് മര്‍ലിയുടെ സ്മാരകം സന്ദര്‍ശിക്കുക എന്നത്.

ജമൈക്ക: 'ലൂസിഫര്‍' ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ തിരക്കുകള്‍ക്ക് വിട നല്‍കി ജമൈക്കയില്‍ അവധി ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുമ്പോള്‍ വിഖ്യാത ഗായകൻ ബോബ് മർലിയുടെ സ്മാരകം സന്ദർശിക്കണമെന്ന സ്വപ്നത്തിന് പിന്നാലെയാണ് താരം. 

യാത്രകളും സംഗീതവും ഇഷ്ടപ്പെടുന്ന മോഹന്‍ലാലിന്‍റെ ഏറെ നാളുകളായുള്ള ആഗ്രഹമാണ് വിഖ്യാത ഗായകന്‍ ബോബ് മര്‍ലിയുടെ സ്മാരകം സന്ദര്‍ശിക്കുക എന്നത്. ജമൈക്കന്‍ യാത്രയോടെ ആ സ്വപ്നം പൂവണിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ലാല്‍. യാത്രയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

Scroll to load tweet…

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തിയ ലൂസിഫര്‍ തിയറ്ററുകളില്‍ തരംഗമായിരുന്നു. മാര്‍ച്ച് 28-ന് റിലീസ് ചെയ്ത ലൂസിഫര്‍ എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലേക്കെത്തിയത്. ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു മലയാള ചിത്രം ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ പ്രവേശനം നേടുന്നത്.

"