Asianet News MalayalamAsianet News Malayalam

മാരുതിയും ജീപ്പുമല്ല, ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോര്‍ജ്ജുകുട്ടി വാങ്ങിയ വാഹനമോ ഇത്!

കാറില്‍ വന്നിറങ്ങി മകള്‍ക്ക് ഒപ്പം ജോര്‍ജ്ജുകുട്ടി ഫോണ്‍ വാങ്ങിക്കാൻ പോകുന്നതിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്.

Mohanlal charecter bought a car
Author
Thodupuzha, First Published Oct 20, 2020, 11:53 AM IST

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എന്നതുതന്നെ കാരണം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ ആരാധകരുടെ ഗ്രൂപ്പുകളിലാണ് ഫോട്ടോ പ്രചരിക്കുന്നത്. ഒരു ഫോണ്‍ ഷോപ്പില്‍ കയറാൻ നില്‍ക്കുന്ന മോഹൻലാല്‍ ആണ് ചിത്രത്തിലുള്ളത്.

ദൃശ്യം ആദ്യ ചിത്രത്തില്‍ ഭാര്യ റാണി ഭര്‍ത്താവ് ജോര്‍ജ്‍ജുകുട്ടിയോട് ഒരു കാര്‍ വാങ്ങിക്കണമെന്ന് പറഞ്ഞിരുന്നു. അത് ജോര്‍ജ്ജ‍്കുട്ടി സമ്മതിച്ചതാണ്. ഇപ്പോള്‍ കാറില്‍ വന്നിറങ്ങിയിരിക്കുകയാണ് ജോര്‍ജ്ജുകുട്ടി. മാരുതി വാങ്ങിക്കണമെന്ന് ഭാര്യ പറഞ്ഞെങ്കിലും ഭര്‍ത്താവ് ഇക്കോസ്‍പോട്ട് തന്നെ വാങ്ങിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ആരെയോ വീണ്ടും കൊന്നിട്ടുണ്ടല്ലോ അതുകൊണ്ടാണോ ഫോണ്‍ വാങ്ങിക്കാൻ എത്തിയത് എന്നും ആരാധകര്‍ ചോദിക്കുന്നു. സിനിമയുടെ ചിത്രങ്ങള്‍ മുമ്പും തരംഗമായിരുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമാപ്രേമികളില്‍ ഒട്ടുമിക്കവരും കണ്ടിട്ടുള്ള ചിത്രമാണ് ദൃശ്യം എന്നതുകൊണ്ടുതന്നെ രണ്ടാംഭാഗം എത്തുമ്പോഴുള്ള പ്രതീക്ഷകളും വെല്ലുവിളിയാണ്. ആ ആസ്വാദക പ്രതീക്ഷളെ തൃപ്‍തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫ് എന്ന സംവിധായകന് ഉള്ളത്.Mohanlal charecter bought a car

നിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ നേരിടുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. സിനിമയുടെ ചെലവ് കൂടുമെന്ന് പറയുന്നു ആന്‍റണി, അതിന്‍റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്, മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍. സിനിമയ്ക്ക് ചെലവ് കൂടും. കാരണം ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാവില്ല. അത് റിസ്ക് ആണ്. എല്ലാം ആദ്യദിവസം മുതല്‍ വാടകയ്ക്ക് അടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണ്ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്‍ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്‍ക് ആണ്. സിനിമ റിലീസ് ചെയ്‍ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്സ് ത്രില്ലുള്ളൂ. അതിനുശേഷവും ആ ത്രില്‍ നിലനിര്‍ത്തുന്ന സിനിമ ഓടും. ദൃശ്യം 2 അത്തരം സിനിമയാണെന്നു ഞാന്‍ കരുതുന്നുവെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios