മോഹൻലാല്‍ ഫാൻസ് ക്ലബ് പങ്കുവെച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ നടനവൈഭവം പേരുകേട്ടതാണ്. ഒട്ടേറെ ചിത്രങ്ങളില്‍ മോഹൻലാലിന്റെ നൃത്തം കണ്ടവരാണ് നമ്മള്‍. അവയില്‍ എല്ലാം ഹിറ്റുകളുമാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ നൃത്ത വൈഭവത്തെ കുറിച്ച് കലാമണ്ഡലം സുജാത ടീച്ചര്‍ പറയുന്നതിന്റെ പഴയ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഹൻലാലിനെ കുറിച്ച് എന്താണ് പറയുക. നൃത്തം പഠിക്കാത്ത ഒരു വ്യക്തി. നമ്മള്‍ ഒരു ചുവടുവച്ച് കാണിക്കുമ്പോള്‍ അത് മനോഹരമായി തരിച്ച് ചെയ്‍ത് കാണിക്കുമ്പോള്‍ ഞാനത് ഒരുപാട് അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് പഠിക്കാത്ത ഒരാള്‍ക്ക് പെട്ടെന്ന് ചുവട് ചെയ്യാൻ സാധിക്കുന്നത്, അത് മോഹൻലാലിന്റെ കഴിവുതന്നെയാണ് എന്ന് കലാമണ്ഡലം സുജാത ടീച്ചര്‍ പറയുന്ന പഴയ വീഡിയോ ആരാധകരുടെ ഫേസ്‍ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

സിബി മലയില്‍ ആണ് കമലദളം എന്ന ചിത്രം സംവിധാനം ചെയ്‍തത്.

ലോഹിതദാസ് ആയിരുന്നു കമലദളത്തിന്റെ തിരക്കഥ എഴുതിയത്.