മോഹൻലാല്‍ നായകനാകുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധനയും നടത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് കൊച്ചിയില്‍ ചിത്രീകരണം തുടങ്ങിയത്.

ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പഴയ താരങ്ങള്‍ തന്നെയുണ്ടാകും. മോഹൻലാല്‍ 26ന് ആണ് ജോയിൻ ചെയ്യുക. ആദ്യത്തെ പത്ത് ദിവസത്തെ ഇൻഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാകും തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാല്‍ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം.