ചിത്രം ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പുത്തൻ ​ഗാനം റിലീസ് ചെയ്തു. മനമേ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകൻ വി എ ശ്രീകുമാറിന്റെ മകൾ ലക്ഷ്മിയാണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. മോഹൻലാലും അനാമികയും ചേർന്ന് ആലപിച്ച ​ഗാനത്തിന് സം​ഗീതമൊരുക്കിയത് ലിഡിയന്‍ നാദസ്വരമാണ്(Lydian Nadhaswaram). ചിത്രം ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 

 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോ​ഗികമായി അറിയിച്ചു. പക്ഷേ ഇതിലും മാറ്റം വരികയായിരുന്നു. 

മാത്യു തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം; സസ്പെൻസ് നിറച്ച് ടൈറ്റിൽ പോസ്റ്റർ

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

Maname Lyrical Video | Barroz 3D - Guardian of Treasures | Mohanlal | Lydian Nadhaswaram

അതേസമയം, മഹേഷ് നാരായണൻ ചിത്രത്തിലാണ് അടുത്തിടെ മോഹൻലാൽ അഭിനയിച്ചത്. ശ്രീലങ്കയിൽ വച്ചാണ് ഷൂട്ടിം​ഗ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, മമ്മൂട്ടി എന്നിവരും സിനിമയിലുണ്ട്. പൃഥ്വിരാജിന്‍റെ എമ്പുരാൻ, തരുണ്‍ മൂര്‍ത്തിയുടെ തുടരും തുടങ്ങിയ സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കണ്ണപ്പ എന്നൊരു ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..