മലയാള സിനിമയുടെ ഒരു വഴിമാറ്റമായിരുന്നു ദൃശ്യം. അന്നുവരെയുണ്ടായ മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി. ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫും നായകൻ മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാല്‍ ചിത്രം, ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റാം എന്നാണ് സിനിമയുടെ പേര്. അയാള്‍ക്ക് യാതൊരു അതിര്‍ത്തികളുമില്ല എന്നാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. തൃഷയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദൃശ്യം പോലായിരിക്കില്ല  മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമ. അക്കാര്യം ജീത്തു ജോസഫ് തന്നെ പറയുന്നു. ഒരു മാസ് സിനിമയാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയായി തൃഷ സിനിമയില്‍ അഭിനയിക്കുന്നു. ഒരു ആക്ഷൻ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തില്‍ എടുക്കാനാണ് ആലോചിക്കുന്നത് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. വ്യത്യസ്‍ത രാജ്യങ്ങളിലായിരിക്കും ചിത്രീകരണം. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നുമാണ് വാര്‍ത്ത.