മലയാളത്തില്‍ നിന്നുള്ള പാൻ ഇന്ത്യൻ ചിത്രമായിരിക്കും റാമെന്നാണ് മോഹൻലാല്‍ ആരാധകരുടെ പ്രതീക്ഷ.
ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. ദൃശ്യത്തിന്റെ വിജയത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ജീത്തു ജോസഫിന്റെ പുതിയ മോഹൻലാല്‍ ചിത്രം റാം പല കാരണങ്ങളാല്‍ നീണ്ടുപോയതാണ്. എന്നാല്‍ ചിത്രീകരണം വീണ്ടും തുടങ്ങുന്നുവെന്നും ചിത്രം 2024ല്‍ റിലീസ് ചെയ്യുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഹൻലാൻ നായകനാകുന്ന എമ്പുരാന്റെ ഇടവേളയില്‍ സംവിധായകൻ ജീത്തു ജോസഫിന്റെ റാം തീര്‍ക്കാനാണ് ആലോചന. വിദേശത്തെ ചില ലൊക്കേഷനില്‍ അനുമതിയില്ലാത്തതായിരുന്നു ചിത്രം വൈകാൻ ഒരു കാരണം. 2024 പകുതിയോടെ റിലീസ് ചെയ്യുന്നതിനായി ചിത്രത്തിന്റെ ചിത്രീകരണം തീര്‍ക്കാനാണ് ജീത്തു ജോസഫിന്റെ ശ്രമം എന്നുമാണ് റിപ്പോര്‍ട്ടുകള്‍ നിന്ന് വ്യക്തമാകുന്നത്. റാം പാര്‍ട്ട് വണ്‍ എന്ന ചിത്രം തൃഷ നായികയായിട്ടാണ് എത്തുക.
ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ, സിദ്ധിഖ് സായ് കുമാര്‍ തുടങ്ങിയവരുമുണ്ട്. പഠാന് പിന്നാലെ റോ ഏജന്റ് കഥാപാത്രം മോഹൻലാലിന്റെ റാമിലും നായകനാകുമ്പോള്‍ വമ്പൻ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ്.
മോഹൻലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയത് എന്നും റാമിന് ലഭിച്ചത് വൻ തുകയാണെന്നും മലയാളത്തില്‍ ഇത് റെക്കോര്‍ഡാകും എന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ജീത്തു ജോസഫിന്റെ പുതിയ മോഹൻലാല്‍ ചിത്രമായ നേര് ഡിസംബര്‍ 21ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്
