ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മാർച്ച് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയായിരിക്കും ഇരുവരും പ്രേക്ഷകർക്ക് മറുപടിയുമായി എത്തുക. 

ദൃശ്യം 2മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ എത്തുകയാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും. ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മാർച്ച് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയായിരിക്കും ഇരുവരും പ്രേക്ഷകർക്ക് മറുപടിയുമായി എത്തുക. അതുവരെ സിനിമ കണ്ടവർ രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

‘ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‍ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകൻ ജീത്തു ജോസഫും എത്തുന്നൂ, കഴിയുന്നത്ര ഉത്തരം നല്‍കാം‘ എന്നാണ് മോഹൻലാൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

ഫെബ്രുവരി 18ന് രാത്രിയോടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ആരംഭിച്ചുകഴിഞ്ഞു. തെലുങ്കിൽ വെങ്കിടേഷാണ് നായകനായെത്തുന്നത്. മീനയും എസ്തറും മലയാളത്തിലെ അവരുടെ വേഷങ്ങൾ തെലുങ്കിലും അവതരിപ്പിക്കും. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. ജീത്തു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.