സിനിമ താരങ്ങളുടെ ഓരോ വളര്‍ച്ചയും ജനങ്ങള്‍ക്ക് മുന്നിലാണ്. എന്നും കാണുന്നതിനാല്‍ ഓരോ പ്രായത്തിലും അവരുടെ രൂപമാറ്റങ്ങള്‍ പരിചിതമായിരിക്കും. അഭിനേതാക്കളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും മുരളിയും പ്രിയദര്‍ശനുമൊക്കെയുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ ഫാൻസ് മീഡിയ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  പ്രിയ അഭിനേതാക്കള്‍ ഒരുമിച്ചുള്ളതിനാല്‍ ആണ് ഫോട്ടോ ചര്‍ച്ചയാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ് ഫോട്ടോയെന്ന് വ്യക്തം. അന്തരിച്ച നടൻ മുരളിയെയും ഫോട്ടോയില്‍ കാണുന്നത് സന്തോഷകരമാണ്. ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തുന്നുണ്ട്. പ്രിയ അഭിനേതാക്കളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷമാണ് പ്രകടിപ്പിക്കുന്നത്. എപ്പോഴാണ് ഫോട്ടോ എടുത്തത് എന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

എവിടെ വെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടില്ല.

ബി ഉണ്ണികൃഷ്‍ണൻ ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.