Asianet News MalayalamAsianet News Malayalam

ഇതാണ് മാസ് എൻട്രി! 'ജോർജ്‍കുട്ടി'യാവാൻ മോഹൻലാൽ: വീഡിയോ

മോഹൻലാലിന്റെ മാസ് എൻട്രിയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Mohanlal mass entry for Drishyam
Author
Thodupuzha, First Published Oct 10, 2020, 12:29 PM IST

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായി വൻ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇതെന്നതു തന്നെയാണ് വലിയ ആകര്‍ഷണം. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയില്‍ ആണ് ചിത്രീകരണം ഇപോള്‍ നടക്കുന്നത്. അടുത്തിടെ സിനിമയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാല്‍ സിനിമയുടെ ലൊക്കേഷനിലേക്ക് വരുന്നതിന്റെ വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്."

വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ ചെയ്‍ത ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ്  വീട്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

KL 07 CU 2020 എന്ന ഫാന്‍സി നമ്പരിലുള്ള മോഹന്‍ലാലിന്‍റെ കാര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് വീട്ടിലേക്ക് കയറുന്നതിന്‍റേതാണ് തരംഗം ആയ ചിത്രം. 79.5 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള വെല്‍ഫയര്‍ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ആ സമയത്ത് അത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

 ഇപ്പോള്‍ കാറില്‍ നിന്നിറങ്ങുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

സിനിമാപ്രേമികളില്‍ ഒട്ടുമിക്കവരും കണ്ടിട്ടുള്ള ചിത്രമാണ് ദൃശ്യം എന്നതുകൊണ്ടുതന്നെ രണ്ടാംഭാഗം എത്തുമ്പോഴുള്ള പ്രതീക്ഷകളും വെല്ലുവിളിയാണ്. ആ ആസ്വാദക പ്രതീക്ഷളെ തൃപ്‍തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫ് എന്ന സംവിധായകന് ഉള്ളത്.

നിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ നേരിടുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. സിനിമയുടെ ചെലവ് കൂടുമെന്ന് പറയുന്നു ആന്‍റണി, അതിന്‍റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്, മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍. സിനിമയ്ക്ക് ചെലവ് കൂടും. കാരണം ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാവില്ല. അത് റിസ്ക് ആണ്. എല്ലാം ആദ്യദിവസം മുതല്‍ വാടകയ്ക്ക് അടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണ്ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്‍ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്‍ക് ആണ്. സിനിമ റിലീസ് ചെയ്‍ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്സ് ത്രില്ലുള്ളൂ. അതിനുശേഷവും ആ ത്രില്‍ നിലനിര്‍ത്തുന്ന സിനിമ ഓടും. ദൃശ്യം 2 അത്തരം സിനിമയാണെന്നു ഞാന്‍ കരുതുന്നുവെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios