രണ്ടാം സ്ഥാനത്ത് കമൽഹാസൻ സിനിമ ത​ഗ് ലൈഫ് ആണ്.

ലയാള സിനിമയിൽ അടക്കം റി റിലീസ് ട്രെന്റ് ആരംഭിച്ചിട്ട് രണ്ട് വർഷത്തിലേറെയായി. മോഹൻലാൽ നായകനായി എത്തിയ സ്ഫടികം ആയിരുന്നു മലയാളത്തിൽ ഈ ട്രെന്റ് ആദ്യം കൊണ്ടുവന്നത്. ഏറ്റവും ഒടുവിൽ റി റിലീസ് ചെയ്ത ചിത്രവും മോഹൻലാലിന്റേത് തന്നെയാണ്. ഛോട്ടാ മുംബൈ ആണ് ആ ചിത്രം. തല എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന വാസ്കോ ഡ ​ഗാമയായി മോഹൻലാൽ നിറ‍ഞ്ഞാടിയ ചിത്രം വർഷങ്ങൾക്കിപ്പുറം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ആരാധകർ ആവേശത്തോടെ കൊണ്ടാടി. തിയറ്ററുകളിൽ നിന്നും പുറത്തുവന്ന ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും തന്നെ അതിന് തെളിവാണ്.

റി റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ഛോട്ടാ മുംബൈ നേടിയിരുന്നു. ഇതിനോടകം മൂന്ന് കോടി രൂപ അടുപ്പിച്ച് ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ അവസരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ സിനിമകളുടെ ബുക്കിം​ഗ് കണക്കുകൾ പുറത്തുവരികയാണ്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് അക്ഷയ് കുമാർ ചിത്രം ഹൗസ് ഫുൾ 5 ആണ്. ഒരുലക്ഷത്തി അയ്യായിരം ടിക്കറ്റുകളാണ് ഈ പടത്തിന്റേതായി ഇരുപത്തി നാല് മണിക്കൂറിൽ വിറ്റഴിഞ്ഞിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് കമൽഹാസൻ സിനിമ ത​ഗ് ലൈഫ് ആണ്. പതിനൊന്നായിരം ടിക്കറ്റുകളാണ് ഈ സിനിമയുടേതായി വിറ്റഴിഞ്ഞത്. ഹോളിവുഡ് പടം മിഷൻ ഇംപോസിബിൾ മൂന്നാമതെത്തിയപ്പോൾ നാലാം സ്ഥാനം ഛോട്ടാ മുംബൈയും സ്വന്തമാക്കി. 87 കോടി രൂപ കളക്ട് ചെയ്ത ഭൂൽ ചുക്ക് മാഫ് എന്ന ബോളിവുഡ് പടത്തെ കടത്തിവെട്ടിയാണ് ഛോട്ടാ മുംബൈയുടെ നേട്ടം. 

കഴിഞ്ഞ 24 മണിക്കൂറിലെ ബുക്ക് മൈ ഷോ ബുക്കിം​ഗ് കണക്ക്

ഹൗസ് ഫുൾ 5 - 105K(D6)

ത​ഗ് ലൈഫ് - 11K(D7)

മിഷൻ ഇംപോസിബിൾ - 8K(D26)

ഛോട്ടാ മുംബൈ - 6K(RR)

ഭൂൽ ചുക്ക് മാഫ് - 6K(D20)

ബാലെരിന - 6K(A)

ഹൗ ടു ട്രെയിൻ യുവർ ഡ്രാ​ഗണ്‍ - 6K(A)

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്