ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം. 

ലയാള സിനിമയിൽ അടുത്തിടെ റിലീസ് ചെയ്തൊരു ചിത്രം കൂടി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. നസ്ലെൻ നായകനായി എത്തിയ ആലപ്പുഴ ജിംഖാനയാണ് ആ ചിത്രം. സോണി ലിവ്വിലൂടെ പ്രേക്ഷകർക്ക് സിനിമ ഇപ്പോൾ ആസ്വദിക്കാനാകും. നേരത്തെ ജൂൺ 13ന് അതായത് നാളെയാകും ആലപ്പുഴ ജിംഖാന സ്ട്രീമിം​ഗ് ആരംഭിക്കുക എന്നാണ് അറിയിച്ചിരുന്നത്.

ഏപ്രിൽ 10ന് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴാണ് ചിത്രം ഇപ്പോൾ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. ഖാലിദ് റഹ്‍മാന്‍ ആയിരുന്നു സംവിധാനം. ​ബോക്സിങ്ങ് പശ്ചാത്തലമായി വന്ന ചിത്രത്തിൽ ലുക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഈ വര്‍ഷം വിഷു റിലീസായി എത്തിയത് മൂന്ന് സിനിമകളായിരുന്നു. ആലപ്പുഴ ജിംഖാനയ്ക്ക് ഒപ്പം ബേസില്‍ ജോസഫിന്‍റെ മരണമാസ്, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. മറ്റ് ഇരു സിനിമകളെയും കടത്തിവെട്ടി ആലപ്പുഴ ജിംഖാന വിഷു വിന്നറാവുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 70 കോടിയോളമാണ് നസ്ലെന്‍ പടത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍. 

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്