രണ്ട് ദിവസം മുൻപ് മണിച്ചിത്രത്താഴ് ആയിരുന്നു മേളയിൽ പ്രദർശിപ്പിച്ചത്.

മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏത് ? എന്ന ചോദ്യം വരുമ്പോൾ നിരവധി സിനിമകൾ ഉയർന്നു കേൾക്കും. അക്കൂട്ടത്തിലെ പ്രധാന പേരായിരിക്കും 'കിരീടം'. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. ഇന്ന് 'കേരളീയ'ത്തിൽ കണ്ട കാഴ്ചകൾ അതിന് ഉദാഹരണവും. 

കേരളപ്പിറവിയോട് അനുബന്ധിച്ച് കഴിഞ്ഞ ഏതാനും നാളുകളായി ഫിലിം ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാം പഴയ കാല സിനിമകളാണ്. അക്കൂട്ടത്തിൽ ആണ് കിരീടവും പ്രദർശിപ്പിച്ചത്. തങ്ങളുടെ പഴയ ലാലേട്ടനെ കാണാനും തിലകൻ എന്ന അനശ്വര നടന്റെ അഭിനയപ്രകടനം കാണാനും നൂറ് കണക്കിന് പേരാണ് തിയറ്ററിൽ എത്തിച്ചേർന്നത്. മോഹൻലാലിന്റെ ഇൻട്രോ സീനിനൊക്കെ വൻ കയ്യടിയാണ് ലഭിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന്‍ ഹനീഫ തുടങ്ങിവരെ ഒന്നുകൂടി കാണാൻ സാധിച്ചതിലെ സന്തോഷവും കാണികൾ പ്രകടിപ്പിക്കാൻ മറന്നില്ല. ഒപ്പം ഒരുനോവും. 

Scroll to load tweet…

രണ്ട് ദിവസം മുൻപ് മണിച്ചിത്രത്താഴ് ആയിരുന്നു മേളയിൽ പ്രദർശിപ്പിച്ചത്. വൻ തിരക്കായിരുന്നു അന്ന് കൈരളി, നിള, ശ്രീ തിയറ്ററുകളിൽ അനുഭപ്പെട്ടത്. ഒടുവിൽ ഒരു ഷോയ്ക്ക് പകരം മൂന്ന് ഷോകൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. കേരളപ്പിറവി ദിനം മുതൽ ആരംഭിച്ച കേരളീയ ഒരാഴ്ച നീണ്ടുനിൽക്കും. 

ഇതിലെങ്കിലും 'മിനി'യെ 'റോബർട്ട്' സ്വന്തമാക്കോ ? ഷെയ്ൻ- മഹിമ താരജോഡികൾ വീണ്ടും

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. 1989ല്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മലയാള സിനിമയില്‍ എണ്‍പതുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച ചിത്രം കൂടി ആയിരുന്നു ഇത്. അതേസമയം, എമ്പുരാനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..