അടുത്തിടെ ആണ് വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്.

ലയാളികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. യുവ നിര സംവിധായകരിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെനനത് തന്നെയാണ് അതിന് കാരണം. മലയാളത്തില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രമാക്കി മാറ്റിയ വാലിബനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. 

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ മെയ് ആദ്യവാരം ചെന്നൈയിൽ ആരംഭിച്ചിരുന്നു. ഇതിൽ മോഹൻലാൽ ജോയ്ൻ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പമുള്ള ജപ്പാൻ അവധി ആഘോഷത്തിന് ശേഷമാണ് നടൻ സെറ്റിലെത്തിയിരിക്കുന്നത്. ചെന്നൈയിലെ ജിമ്മിൽ വ്യായാമത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാൽ വലിബന്റെ ഷൂട്ടിന് എത്തിയെന്ന് പറയപ്പെടുന്നത്. 

ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ സെറ്റിട്ടാണ് വാലിബന്റെ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള പറഞ്ഞിരുന്നു. നാൽപ്പത് ദിവസത്തോളം ചെന്നൈയിൽ ചിത്രീകണം ഉണ്ടാകും എന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും ത്നെ വന്നിട്ടില്ല. 

Scroll to load tweet…

ഏപ്രിൽ 14നാണ് കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. യോദ്ധാവിന്‍റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന ലുക്കാണ് പോസ്റ്ററിലെ മോഹൻലാലിന്. അഭ്യൂഹങ്ങൾ പോലെ ഒരു ഗുസ്തക്കാരൻ \ യോദ്ധാവിനെയോക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റി ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബൻ സ്വന്തമാക്കിയിരുന്നു. 

അടുത്തിടെ ആണ് വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. 77 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്. 

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News