കയ്യിൽ തോക്കും ചുറ്റികയുമായി കാറിന് മുകളിൽ നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.

റെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ജോഷി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. 'റമ്പാൻ'(Rambaan), എന്നാണ് ചിത്രത്തിന്റെ പേര്. നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. 

കയ്യിൽ തോക്കും ചുറ്റികയുമായി കാറിന് മുകളിൽ നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. മീശ പിരിച്ച്, മുണ്ടും മടക്കികുത്തി സ്റ്റൈലനായി എത്തുന്ന മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. 2024ൽ റമ്പാന്റെ ഷൂട്ടിം​ഗ് ആരംഭിക്കും. ചിത്രം 2025 വിഷു റിലീസ് ആയി തിയറ്ററിൽ പ്രദർശിപ്പിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വിദേശത്തടക്കം ഷെഡ്യൂളുകൾ ഉണ്ടായിരിക്കും. 

ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് സം​ഗീതം ഒരുക്കുന്നത്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. സിനിമയുടെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് റമ്പാന്‍ ഒരുങ്ങുന്നത്. 

RAMBAAN - Official Motion Poster | Joshiy | Mohanlal | Chemban Vinod Jose | Title Reveal

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ആണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തി ആയിരുന്നു. വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലും നടനിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ്. ജീത്തു ജോസഫിന്‍റെ നേരില്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 

സിനിമ-സീരിയൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി