ബി​ഗ് ബോസിൽ കയറാനുള്ള ശ്രമമാണ് സീമ വിനീത് നടത്തുന്നതെന്നും അനിരുധ്യ. 

ലയാളികൾക്ക് ഏറെ സുപരിചിതയാണ് സീമ വിനീത്. മേക്കപ്പ് ആർട്ടിസ്റ്റായ സീമ സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സീമ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം ട്രാൻസ് ആണെന്ന് പറയുന്നവരെ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് സീമ പറഞ്ഞത്. പിന്നാലെ തനിക്കെതിരെ കമ്യൂണിറ്റിയിൽ നിന്നും ഭീഷണി ഉണ്ടെന്നെല്ലാം പറഞ്ഞ് സീമ വീഡിയോയും പങ്കിട്ടിരുന്നു. ഈ അവസരത്തിൽ സീമയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ട്രാൻസ് വുമൺ അനിരുധ്യ. 

ട്രാന്‍സ് വ്യക്തികള്‍ക്ക് പുരുഷനായിരുന്ന കാലത്ത് വിവാഹം ചെയ്യേണ്ടി വന്നെങ്കില്‍ അതിന് പിന്നില്‍ കരണങ്ങളുണ്ടാവുമെന്നും ആ സാഹചര്യം മനസിലാക്കേണ്ടതുണ്ടെന്നും അനിരുധ്യ പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. ബി​ഗ് ബോസിൽ കയറാനുള്ള ശ്രമമാണ് സീമ വിനീത് നടത്തുന്നതെന്നും അനിരുധ്യ ആരോപിക്കുന്നു. 

"അമേയ പ്രസാദിനെ കുറിച്ചാണ് സീമ പറഞ്ഞതെന്നാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ കമ്യൂണിറ്റിയിലെ അമ്മ- മകൾ ബന്ധമായിരുന്നു അവർ തമ്മിൽ. അവരെ മാനസികമായി ഉപദ്രവിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ബി​ഗ് ബോസിൽ കയറാനായി നടത്തുന്നൊരു നാടകമായിട്ടാണ് എനിക്ക് തോന്നിയത്. എന്റെ കയ്യിലും ​ഗ്ലിസറിനുണ്ട്. കരയാനും അഭിനയിക്കാനും അറിയാവുന്നവർ തന്നെയാണ് ട്രാൻസ് കമ്യൂണിറ്റിയിലെ എല്ലാവരും. സ്ട്ര​ഗിളിം​ഗ് സീമ വിനീതിന് മാത്രമല്ല ഉള്ളത്. എല്ലാവരും അനുഭവിക്കുന്നുണ്ട്. സീമ വിനീത് പരസ്യമായി മാപ്പ് പറയാനാകണം. ബി​ഗ് ബോസിൽ കയറാനുള്ള കോമാളി വേഷം കെട്ടാലാണ് ഇത്. ഒരു കമ്യൂണിറ്റിയെ മുഴുവൻ നാണം കെടുത്തിയിട്ട് ഒരു ഷോയിൽ പോയിരുന്ന് കാശുണ്ടാക്കി ജീവിക്കാമെന്നത് നിങ്ങളുടെ വെറും തെറ്റിദ്ധാരണയാണ്. കണ്ടന്റില്ലെങ്കിൽ വേറെ വല്ലതും ചെയ്യ്. ഞാനിന്ന് നല്ല നിലയിൽ എത്തിയെന്ന് പറഞ്ഞ് താഴേ നിൽക്കുന്നവരെ പുച്ഛിച്ചാണോ കാണേണ്ടത്", എന്നായിരുന്നു അനിരുധ്യ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..