സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായ മോഹൻലാലിന്റെ ഓഫ് സക്രീൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷമാകാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്  പുറത്തു വന്ന ദൃശ്യ 2ന്റെ ലൊക്കേഷൻ കാഴ്ചകളും വൈറലായിരുന്നു. ഇന്നും താരരാജാവിന്റെ ആ മാസ് വീഡിയോകൾ ആരാധകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ദൃശ്യം ലൊക്കേഷനിൽ കണ്ട മോഹൻലാലിനെയല്ല ഈ വീഡിയോയിൽ കാണുന്നത്. ഖുറേഷി അബ്രാം എന്ന് തുടങ്ങുന്ന വീഡിയോയിൽ എമ്പുരാൻ ലോഡിംഗ് സ്റ്റൈലിൽ കട്ട മാസുമായാണ് മോഹൻലാൽ വീണ്ടുമെത്തുന്നത്. 

ലൂസിഫർ രണ്ടാം ഭാഗം എമ്പുരാൻ, അണിയറയിൽ ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. എമ്പുരാൻ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിനിടെയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 18നാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍' മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് അനൗണ്‍സ് ചെയ്തത്. 2020 അവസാനത്തോടെയാവും ഇതിന്റെ ചിത്രീകരണം ആരംഭിക്കുക. തന്റെ ആദ്യ സംവിധാന സംരംഭമായ 'ബറോസ്' പൂര്‍ത്തിയാക്കിയതിന് ശേഷമാവും മോഹന്‍ലാല്‍ 'എമ്പുരാന്റെ' ചിത്രീകരണം ആരംഭിക്കുക.