മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാലിന്‍റെ നായികയായെത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി റെജിന കസാൻഡ്രയാണ്. തമിഴ്, തെലുങ്ക് സിനിമ മേഖലകളിൽ സജീവമായ റെജിന ബി​ഗ് ബ്രദറിലൂടെ ആദ്യമായി മലയാളത്തിൽ‌ അരങ്ങേറ്റം കുറിക്കുകയാണ്. 2005-ൽ പുറത്തിറങ്ങിയ 'കണ്ട നാൾ മുതൽ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജിന സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വീഡിയോ  സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്.

ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.