മോഹൻലാലിനെ നായകനാക്കി , പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുമോയെന്ന് ആരാധകര്‍ ചര്‍ച്ച ചെയ്‍തിരുന്നു.  അതിനുള്ള സാധ്യതയും സംവിധായകൻ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് സൂചനകള്‍ വരുന്നു. മോഹൻലാലിന്റ , സിനിമയിലെ അവസാന ഭാഗത്തെ ക്യാരക്ടറിനെ വ്യക്തമാക്കിയാണ് പൃഥ്വിരാജ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഖുറേഷി- അബ്രഹം. അവസാനം ആരംഭത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ചിത്രം 100 കോടി ക്ലബ്ബില്‍ കടന്നിരുന്നു. മഞ്ജു വാര്യരാണ് സിനിമയിലെ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത്. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ തന്നെ, പുലിമുരുകനാണ് ആദ്യമായി 100 കോടിയിലധികം നേടിയ മലയാള ചിത്രം.