മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിജയത്തിളക്കം സ്വന്തമാക്കിയ ചിത്രമാണ് ലൂസിഫര്‍. മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം തീയേറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രത്തിന്റെ തമിഴ് പതിപ്പും തീയേറ്ററുകളിലെത്തി.

ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്‍ത വിവരം പൃഥ്വിരാജ് ആണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. തമിഴ് പതിപ്പിന്റെ പോസ്റ്ററും ഷെയര്‍ ചെയ്‍തിട്ടുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ലൂസിഫറില്‍ അഭിനയിച്ചത്. മഞ്ജു വാര്യരാണ് പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത്. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ചിത്രം 150 കോടി രൂപയിലധികം സ്വന്തമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ ആണ് 150 കോടി രൂപയിലധികം സ്വന്തമാക്കിയ ആദ്യത്തെ മലയാള ചിത്രം.