'കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു മൂവിയാണ് ആറാട്ട് ...ആശംസകൾ ലാലേട്ടാ, എന്റെ പോന്നോ ഒരു രക്ഷയും ഇല്ല ഗോപൻ പൊളിച്ചു. നേനു ചാല danjerous', എന്നിങ്ങനെയാണ് കമന്റുകൾ. 

മോഹൻലാലിന്റെ(Mohanlal) ആറാട്ട്(Aaraattu) മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ പ്രശംസയുമായി രം​ഗത്തെത്തുന്നുണ്ട്. ഈ അവസരത്തിൽ ചിത്രത്തിന്റെ സ്നീക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

നായികയായ ശ്രദ്ധ ശ്രീനാഥും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീനാണ് വീഡിയോയിൽ ഉള്ളത്. പുറത്തുവന്നതിന് പിന്നാലെ വീഡിയോ വൈറലായി കഴിഞ്ഞു. 'കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു മൂവിയാണ് ആറാട്ട് ...ആശംസകൾ ലാലേട്ടാ, എന്റെ പോന്നോ ഒരു രക്ഷയും ഇല്ല ഗോപൻ പൊളിച്ചു. നേനു ചാല danjerous', എന്നിങ്ങനെയാണ് കമന്റുകൾ. 

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിം​ഗുമായി 'ആറാട്ട്'; ആദ്യ ദിനത്തില്‍ നേടിയത്

സിനിമാ വ്യവസായം. ഇടയ്ക്ക് തിയറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയറ്റര്‍ വ്യവസായത്തെ ഉലച്ചു. മൂന്നാം തരംഗത്തിനു പിന്നാലെ തിയറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം ആറാട്ട് . 50 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ വ്യവസായത്തിന്‍റെ വിലയിരുത്തല്‍. ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. മലയാളത്തിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് ആണിത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം നേടിയതിനേക്കാള്‍ ഉയര്‍ന്ന ഓപണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്. 50 ശതമാനം ഒക്കുപ്പന്‍സി പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. ഒപ്പം സിനിമാവ്യവസായത്തിന് ഊര്‍ജ്ജം പകര്‍ന്നു എന്നത് ചലച്ചിത്രമേഖല ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ 2700 സ്ക്രീനുകളിലാണ് റിലീസ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നു. റിലീസ് ദിനം വൈകിട്ട് ജിസിസിയില്‍ മാത്രം ആയിരം പ്രദര്‍ശനങ്ങളാണ് നടന്നത്. 150 കേന്ദ്രങ്ങളിലെ 450 സ്ക്രീനുകളിലായി ആയിരുന്നു ഇത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വ്യത്യസ്ത മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ ലഭ്യമായിട്ടില്ല.